ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയം’, ആഭ്യന്തര വകുപ്പിനെതിരെ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ

ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജയില്‍ വകുപ്പ് മേധാവി ഡിജിപി ആര്‍ ശ്രീലേഖ. ജയില്‍ വകുപ്പിനോട് ആഭ്യന്തര വകുപ്പിന് ചിറ്റമ്മ നയമാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. ഇക്കാര്യം പറഞ്ഞ് പൊലീസ് മേധാവിയ്ക്ക് കത്ത് നല്‍കിയിട്ടും നടപടിയുണ്ടായില്ല,

വിചാരണ തടവുകാരെ അനിശ്ചിതമായി ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഡിജിപി അറിയിച്ചു. അന്തേവാസികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍പേരെ തടവില്‍ വിടുകയാണ്, ആംബുലന്‍സുകള്‍ പോലുമില്ലാത്ത ജയിലുകളുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ജയിലിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാവശ്യപ്പെട്ടിടും നടപടിയുണ്ടയില്ലെന്ന് ഡിജിപി ശ്രീലേഖ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular