‘2018ന്ന് വെച്ചില്ലെങ്കില്‍ ‘എല്ലാ വര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ’ന്ന് പറയൂന്നറിയാം അതോണ്ടാ’……. പൂമരത്തിന്റെ റിലീസ് പ്രഖ്യാപിച്ച് കാളിദാസ്

മാര്‍ച്ച് 9ന് പൂമരം എത്തും, ഫെയ്‌സ് ബുക്കിലൂടെയാണ് താരം സിനിമയുടെ റിലീസ് തീയ്യതി ആരാധകരുമായി പങ്കുവച്ചത്. ദൈവം അനുഗ്രഹിച്ചാ മറ്റ് തടസ്സം ഒന്നും ഇല്ലെങ്കില്‍ 2018മാര്‍ച്ച് 9ന് പൂമരം റിലീസ് ചെയ്യുമെന്നാണ് കാളിദാസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എല്ലാവര്‍ഷവും മാര്‍ച്ച് 9 ഉണ്ടല്ലോ എന്ന് ചോദിക്കണ്ട. കാരണം അതിനും കാളിദാസിന് മറുപടിയുണ്ട്. 2018എന്ന് പ്രത്യേകം എഴുതിയത് എല്ലാവര്‍ഷവും മാര്‍ച്ച് 9ഉണ്ടല്ലോ എന്ന് ഏറ്റുപിടിക്കും എന്ന് അറിയാമെന്നത് കൊണ്ടാണെന്നും കാളിദാസ് പറയുന്നു.

എബ്രിഡ് ന്‍ൈ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ കാളിദാസിന് പുറമെ കുഞ്ചാക്കോ ബോബന്‍, മീര ജാസ്മിന്‍, ഗായത്രി സുരേഷ് എന്നിവരും വേഷമിടുന്നതായാണ് സൂചന. ഡോ പോള്‍ വര്‍ഗീസും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Similar Articles

Comments

Advertisment

Most Popular

പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി രാജ് ബി ഷെട്ടി ചിത്രം ടോബി കേരളത്തിലെ തിയേറ്ററുകളിൽ

പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയുടെ രചനയിൽ മലയാളിയായ നവാഗത സംവിധായകൻ ബാസിൽ എഎൽ ചാലക്കൽ സംവിധാനം ചെയ്ത ടോബി മലയാളത്തിൽ കഴിഞ്ഞ ദിവസമാണ് കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിയത്. ചിത്രത്തിന് മികച്ച പ്രേക്ഷക...

നാഗ ചൈതന്യ ചിത്രം #NC23; നായികയായി സായി പല്ലവി

ഗീത ആർട്സിന്റെ ബാനറിൽ ബണ്ണി വാസു നിർമിച്ച് അല്ലു അരവിന്ദ് അവതരിപ്പിക്കുന്ന ചന്ദൂ മൊണ്ടേടി രചനയും സംവിധാനവും നിർവഹിക്കുന്ന #NC23യുടെ പ്രി പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഒരു മാസം മുൻപ്...

ജോർജ് മാർട്ടിനും ടീം കണ്ണൂർ സ്‌ക്വാഡും സെപ്റ്റംബർ 28ന് തിയേറ്ററിലേക്ക്

മമ്മൂട്ടി കമ്പനിയുടെ നാലാമത് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു.സെപ്റ്റംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തും. മെഗാ സ്റ്റാർ മമ്മൂട്ടി ASI ജോർജ് മാർട്ടിനായി കണ്ണൂർ സ്‌ക്വാഡിൽ എത്തുമ്പോൾ തന്റെ കരിയറിലെ...