ഏഷ്യാനെറ്റ് ന്യൂസ് മേധാവി രാജീവ് ചന്ദ്രശേഖരന്റേത് കൈയ്യേറ്റം തന്നെ, സ്ഥിരീകരണവുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍

ഏഷ്യാനെറ്റ് തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ കായല്‍ കൈയ്യേറ്റം നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമസഭയില്‍ എല്‍ദോസ് പി കുന്നപ്പിള്ളി എംഎല്‍എയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

കുമരകത്തുള്ള നിരാമയ റിട്രീറ്റ്സ് 94 ചതുരശ്ര മീറ്റര്‍ കായല്‍ പുറമ്പോക്കും 2 ആര്‍ 17 ചതുരശ്ര മീറ്റര്‍ തോട് പുറമ്പോക്കും കയ്യേറിയിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്ന് മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.

കൈയ്യേറ്റം തിട്ടപ്പെടുത്തി കുമരകം ഗ്രാമപഞ്ചായത്തിനെ കോട്ടയം തഹസില്‍ദാര്‍ ഏല്‍പ്പിക്കുകയും കൈയ്യേറ്റം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുള്ളതാണ്. ഇതിന്റെ ഭാഗമായി കുമരകം പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് നിരാമയ റിട്രീറ്റ്സ് കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും മന്ത്രി ചന്ദ്രശേഖരന്‍ വിശദീകരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51