കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ?, ചോദ്യങ്ങളുമായി എത്തിയ അജു വര്‍ഗീസിനെ ട്രോളി സോഷ്യല്‍മീഡിയ

സ്ഫടികം കണ്ട് കടുവ ചാക്കോയെ കുറ്റം പറഞ്ഞവര്‍ ഒരു കാര്യം മനസിലാക്കുന്നില്ല, കടുവ ചാക്കോയുടെ ആ ഒരു സമീപനം ആണ് ചങ്കൂറ്റമുള്ള ആട് തോമയെ നമ്മള്‍ക്ക് തന്നത് ! അല്ലെ?? ആണോ?? നടന്‍ അജു വര്‍ഗീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ വരികളാണിത്. അജു വര്‍ഗീസ് ഇത് ഒരു സംവാദ വിഷയമായിട്ടാണ് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മിനുറ്റുകള്‍ക്കകം ധാരാളം കമന്റുകളാണ് പേജിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.

1995ല്‍ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സ്ഫടികം. ഭദ്രന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ കഥയും ഭദ്രന്റേത് തന്നെയായിരുന്നു. ഈ ചിത്രത്തില്‍ ആടുതോമ എന്ന നായക കഥാപാത്രമായി അഭിനയിച്ചത് മോഹന്‍ലാല്‍ ആയിരുന്നു. ഈ ചിത്രത്തിലൂടെ ജോര്‍ജ്ജ് വില്ലനായി അരങ്ങേറ്റം കുറിച്ചു. ഈ കഥാപാത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന് ജോര്‍ജ്ജ് പിന്നീട് സ്ഫടികം ജോര്‍ജ്ജ് എന്നറിയപ്പെടാന്‍ തുടങ്ങി.

Similar Articles

Comments

Advertismentspot_img

Most Popular