യെച്ചൂരിക്ക് എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ, പാര്‍ട്ടി തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്ന് വിമര്‍ശനം

തിരുവനന്തപുരം : സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വീണ്ടും വിമര്‍ശനം. യെച്ചൂരിയുടെ നീക്കം സ്ഥാനമാനങ്ങള്‍ ലക്ഷ്യമിട്ടെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശിച്ചു. ഇപ്പോഴത്തെ ഇടപെടലിന് പിന്നില്‍ എംപി സ്ഥാനം കിട്ടാത്തതിലെ നിരാശ. കോണ്‍ഗ്രസ് ബന്ധത്തില്‍, 21 ആം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പ്രത്യേക ലക്ഷ്യങ്ങളോടെയെന്നും പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചു. .

ധനമന്ത്രി തോമസ് ഐസക്കിന്റെ നിലപാടിനെയും പ്രതിനിധികള്‍ വിമര്‍ശിച്ചു. ജിഎസ്ടിയെ ധനമന്ത്രി ആദ്യം അനുകൂലിച്ചത് പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ്. ജിഎസ്ടി ദോഷകരമായെന്ന് തോമസ് ഐസക്കിന് മനസ്സിലായത് ഇപ്പോഴാണെന്നും പ്രതിനിധികള്‍ വിമര്‍ശിച്ചു.

SHARE