മലയാളം സീരിയല്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് ദിവ്യാ പത്മിനി… തൊട്ടുപിന്നില്‍ ഷാലു കുര്യനും പ്രവീണയും!! നടിമാരുടെ പ്രതിഫലം അറിയേണ്ടേ..

വൈകുന്നേരമായാല്‍ പല വീടുകളില്‍ റിമോട്ടിനായി അടിപിടിയാണ്. ഏഴുമണിമുതല്‍ തുടങ്ങുന്ന സീരിയലുകള്‍ രാത്രി പതിനൊന്നുവരെ തുടരും. അതോടുകൂടി മെഗാസീരിയലുകള്‍ തമ്മിലുള്ള ശക്തമായ മത്സരം മുറുകി വരികയാണ്. സിനിമാതാരങ്ങളെ കൂടുതല്‍ കൊണ്ടുവരാനാണ് പലരും ശ്രമിക്കുന്നത്.

സീരിയല്‍ റേറ്റിങ്ങില്‍ ഓരോദിവസവും വ്യത്യാസം വരുന്നതിനാല്‍ പുതുമ നിലനിര്‍ത്താന്‍ വേണ്ടിയുള്ള മത്സരമാണ്. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതിഫലം പറ്റുന്ന താരങ്ങളെയാണ് ഇപ്പോള്‍ നിര്‍മാതാക്കളും സംവിധായകരും ഉറ്റുനോക്കുന്നത്. സിനിമകളില്‍ ഒരു സിനിമയ്ക്ക് നിശ്ചിതമായ തുക എന്ന രീതിയിലാണ് നായികമാര്‍ പ്രതിഫലം വാങ്ങുന്നതെങ്കില്‍ സീരിയലുകളില്‍ ഒരു ദിവസം നിശ്ചിത തുക എന്ന രീതിയിലാണ് നായികമാര്‍ക്ക് ലഭിക്കുന്നത്. മലയാളത്തില്‍ ദിവ്യാ പത്മിനിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നത്. പട്ടിക ചുവടെ

10 താരങ്ങളുടെ പ്രതിഫലം ദിവസ അടിസ്ഥാനത്തില്‍

ദിവ്യ പത്മിനി 30000 മുതല്‍ 42000 വരെ
ഷാലു കുര്യന്‍ 20000 മുതല്‍35000
പ്രവീണ 30000
അര്‍ച്ചന കവി 20000
സജിതാബേട്ടി 20000
ചിപ്പി 15000
സീമ 12000
ബീന ആന്റണി 12000
മഞ്ജുപിള്ള 10000
സോന നായര്‍ 10000

Similar Articles

Comments

Advertismentspot_img

Most Popular