ഇന്നേക്ക് 6 വര്‍ഷം……ദുല്‍ഖര്‍ സല്‍മാന്‍ മലയാള സിനിമയെ കീഴടക്കിയിട്ട്

ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ വന്നിട്ട് ആറുവര്‍ഷം. തന്റെ യാത്ര തുടങ്ങിയിട്ടേയുള്ളൂ എന്ന് ഫേസ്ബുക്കില്‍ താരം കുറിച്ചിരിക്കുകയാണ്. 2012 ല്‍ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെ തുടക്കം. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഒരു കൂട്ടം ചെറുപ്പക്കാരുടെ ഈ സംരംഭത്തില്‍ ലാലു എന്ന കഥാപാത്രത്തെ ദുല്‍ഖര്‍ മനോഹരമാക്കി. ഇതിനകം 25-ഓളം ചിത്രങ്ങള്‍ ദുല്‍ഖര്‍ അഭിനയിച്ചുകഴിഞ്ഞു.

കരിയര്‍ ബ്രേക്കായി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടല്‍’. അനശ്വരനടന്‍ തിലകനൊപ്പം ദുല്‍ഖര്‍ തന്റെ ഫൈസി എന്ന കഥാപാത്രം മികച്ചതാക്കി. ജനപ്രിയ ചിത്രനുള്ള പുരസ്‌കാരം ഉള്‍പ്പെടെ മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ ചിത്രം നേടുകയുമുണ്ടായി. 2014 ല്‍ വായ് മൂടി പേസവും എന്ന തമിഴ് മലയാള ചിത്രത്തിലൂടെ തമിഴിലേക്കും ചേക്കേറി. പിറകെ ‘ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന അഞ്ജലി മേനോന്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ അര്‍ജുന്‍ എന്ന ബൈക്കറുടെ വേഷം. കെ ടി എന്‍ കോട്ടൂറിന്റെ ജീവിതം പറഞ്ഞ രഞ്ജിത്തിന്റെ ‘ഞാന്‍’ എന്ന സിനിമയും ദുല്‍ഖറിന് ലഭിച്ചു.

പിന്നെ മണിരത്‌നം സംവിധാനം ചെയ്ത ‘ഓ കെ കണ്മണി’, മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ‘ചാര്‍ളി’, സമീര്‍ താഹിറിന്റെ ‘കലി’, രാജീവ് രവിയുടെ ‘കമ്മട്ടിപ്പാടം’ എന്നിങ്ങനെ എണ്ണം പറഞ്ഞ ചിത്രങ്ങള്‍ ഹിറ്റ് ചാര്‍ട്ടിലെത്തി. സന്ത്യന്‍ അന്തിക്കാടിന്റെ ‘ജോമോന്റെ സുവിശേഷങ്ങള്‍’, അമല്‍ നീരദിന്റെ ‘കോംറേഡ് ഇന്‍ അമേരിക്ക’, സൗബിന്‍ ഷാഹിറിന്റെ ‘പറവ’, ബിജോയ് നമ്പ്യാരുടെ ‘സോളോ’ എന്നിവയാണ് കഴിഞ്ഞവര്‍ഷത്തെ ചിത്രങ്ങള്‍.2018 ല്‍ അണിയറയില്‍ ജെമിനി ഗണേശനായി ദുല്‍ഖര്‍ എത്തുന്ന ‘മഹാനദി’, ഹിന്ദി അരങ്ങേറ്റം കുറിക്കുന്ന ‘കാര്‍വാന്‍’, തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’ എന്നിവയെത്തുന്നുണ്ട്.

Similar Articles

Comments

Advertisment

Most Popular

തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം; ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ ഓസ്ട്രേലിയ 1–0 വിജയിച്ചു

ദോഹ: കരുത്തൻമാരായ ഡെൻമാർക്കിനോടു സമനില വഴങ്ങിയതിനു പിന്നാലെ വിജയം തേടിയിറങ്ങിയ തുനീസിയയ്‌ക്ക് ഓസ്ട്രേലിയൻ പ്രഹരം. ഇരുടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തിൽ വിജയം ഓസ്ട്രേലിയയ്ക്ക് ഒപ്പം. (1–0) നായിരുന്നു ഓസ്‌‌ട്രേലിയൻ വിജയം. 23–ാം മിനിറ്റിൽ...

മന്ത്രി ആർ. ബിന്ദുവിനെതിരെ കോടതിയലക്ഷ്യത്തിന് അനുമതിതേടി അറ്റോർണി ജനറലിന് അപേക്ഷ

ന്യൂഡല്‍ഹി: കേന്ദ്ര നയങ്ങൾക്ക് ഒപ്പം സുപ്രീം കോടതി നിൽക്കുന്നുവെന്ന് അഭിപ്രായപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അപേക്ഷ. അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിക്കാണ് ബിജെപിയുടെ...

ബ്രൂസ് ലീയുടെ മരണ കാരണം അമിതമായി വെള്ളം കുടിച്ചത് ;പുതിയ കണ്ടെത്തൽ

ചൈനീസ് ആയോധനകലയ്ക്ക് ഹോളിവുഡിൽ പ്രചാരം നേടിക്കൊടുക്കുകയും ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുകയും ചെയ്ത സൂപ്പർതാരമാണ് ബ്രൂസ് ലീ. 1973 ജൂലൈയിൽ 32ാം വയസ്സിൽ തലച്ചോറിലുണ്ടായ നീർവീക്കമായ സെറിബ്രൽ എഡിമ ബാധിച്ചാണ് ബ്രൂസ് ലീയുടെ മരണമെന്നാണ്...