വിപണി കീഴടക്കാനൊരുങ്ങി ഫോര്‍ഡ്, മുഖം മിനുക്കി ഇക്കോസ്പോര്‍ടിന് സ്റ്റോം പതിപ്പ് എത്തി

ഇക്കോസ്പോര്‍ടിന്റെ സ്റ്റോം പതിപ്പുമായി അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോഡ്. ബ്രൗണ്‍, വൈറ്റ്, ഗ്രെയ്, ബ്ലാക് എന്നീ നാല് ആകര്‍ഷക നിറങ്ങളിലാണ് സ്റ്റോം പതിപ്പിനെ പുറത്തിറക്കിയിരിക്കുന്നത്. ബ്രസീലിയന്‍ വിപണിയിലാണ് ഇക്കോസ്പോര്‍ട് സ്റ്റോമിന്റെ ആദ്യാവതരണം നടത്തിയിരിക്കുന്നത്. 99,990 ബ്രസീലിയന്‍ റയാലാണ് സ്റ്റോം പതിപ്പിന്റെ വില.

ചെത്തി മിനുക്കിയ ഫ്രണ്ട് ബമ്പര്‍, ബോണറ്റിനും വശങ്ങള്‍ക്കും കുറുകെയുള്ള സ്പോര്‍ടി ബ്ലാക് സ്ട്രൈപുകള്‍, ബ്ലാക് ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവയാണ് ഇക്കോസ്‌പോര്‍ട് സ്റ്റോമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള പ്രധാന എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍.

ഇബിഡി, എബിഎസ്, ഏഴ് എയര്‍ബാഗുകള്‍, ഹില്‍അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, സ്റ്റബിലിറ്റി കണ്‍ട്രോള്‍,റിവേഴ്സിംഗ് ക്യാമറയ്ക്ക് ഒപ്പമുള്ള പാര്‍ക്കിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാസജ്ജീകരണങ്ങളും സ്റ്റോമില്‍ ഇടംതേടിയിട്ടുണ്ട്.

SHARE