പാര്‍വതിക്കിതാ വലിയ തിരിച്ചടി.. ഇരയാകുന്നത് പൃഥിരാജും, മൈ സ്റ്റോറി വിഡിയോ പുറത്തുവിട്ട് നിമിഷങ്ങള്‍ക്കകം ഏറ്റവും കൂടുതല്‍ ഡിലൈക്‌സ് വാങ്ങുന്ന വിഡിയോയുടെ പട്ടികയില്‍

കസബയിലെ വിഷങ്ങള്‍ ഉണ്ടാക്കിയ പുകില് ചെറുതൊന്നുമല്ല. അതിന്റെ പിന്തുടര്‍ച്ചയെന്നോണം മറ്റുരു വാര്‍ത്തയാണ് പുറത്തുവരുന്നത്. കസബ വിവാദത്തിന് പുറകെ പാര്‍വതിക്കിതാ വലിയ തിരിച്ചടി.. പ്രിഥ്വിരാജ് പാര്‍വതി അഭിനയിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയാണ് ഇനി റിലീസ് ആകാനുള്ള ചിത്രം. ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന സിനിമയുടെ അണിയറപ്രവര്‍ത്തര്‍ക്ക് തിരിത്തടിച്ചയായിരിക്കുകയാണ് ചിത്രത്തിന്റെ മേക്കിങ് വീഡിയോക്ക് ലഭിക്കുന്ന ഡിസ് ലൈക്കുകള്‍.
സംഗീതസംവിധയകാന്‍ ഷാന്‍ റഹ്മാന്റെ പിറന്നാളോട് അനുബന്ധിച്ചു പുറത്തിറങ്ങിയ വീഡിയോക്കാണ് ഇത്രയേറെ ഡിസ് ലൈക്കുകള്‍. വീഡിയോ അപ്ലോഡ് ചെയ്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ 19000 ഡിസ് ലൈക്കുകള്‍
ലഭിച്ചപ്പോള്‍ വെറും 2000 ലൈക്‌സ് മാത്രം വിഡിയോയ്ക്ക് ലഭിച്ചത്.
ചിത്രത്തിന്റെ വിജയത്തെ ഇത് ബാധിക്കുമെന്ന ആശങ്കയിലാണ് അണിയറ പ്രവര്‍ത്തകര്‍. പാര്‍വതിക്കെതിരെയായി ഇപ്പോള്‍ തന്നെ പലഭാഗങ്ങളില്‍ നിന്നും സൈബര്‍ ആക്രമണം ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട്. അതിന് പിന്നാലെയാണ് ഈ തിരിച്ചടി കൂടി.
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ പേര്‍ളിയുടെയും ജിപിയുടെയും തേങ്ങാ കുല മാങ്ങാ തൊലി എന്ന വീഡിയോക്കാണ് ഏറ്റവും കൂടുതല്‍ ഡിസ്ലൈക്ക് നേടിയത്. ഇതുവരെ 56000 ഡിസ് ലൈക്ക്സാണ് ആ സോങ്ങിന് ഉള്ളത്.എന്നാല്‍ ഇതാ ഈ മേക്കിങ് വീഡിയോ അതിനോടടുത്ത് വരുമോ എന്നൊരു ചോദ്യചിഹ്നം കൂടി ഉന്നയിക്കുകയാണ് ഇവിടെ.

SHARE