ഐശ്വര്യയുടെ മകനാണെന്ന് യുവാവ്; വാസ്തവമെന്ത്..? ( വീഡിയോ കാണാം)

മുംബൈ: മുന്‍ലോകസുന്ദരിയും താരറാണിയുമായ ഐശ്വര്യറായിയുടെ വാര്‍ത്തകള്‍ എന്നും ആരാധകര്‍ക്ക് പ്രിയമാണ്. ഭര്‍ത്താവ് അഭിഷേക് ബച്ചനും മകള്‍ ആരാധ്യയോടുമൊപ്പം കുടുംബ ജീവിതം നയിക്കുന്നതിനിടെ നിരവധി ചിത്രങ്ങള്‍ ഇവരുടേതായി പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പുതിയ സംഭവമാണ് ഐശ്വര്യറായി തന്റെ മാതാവാണെന്ന് അവകാശപ്പെട്ട് ഒരു യുവാവ് രംഗത്തെത്തിയെന്നുള്ളത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണം സ്വദേശി സംഗീത് കുമാറാണ് അവകാശവാദവുമായി രംഗത്ത് എത്തിരിക്കുന്നത്.
1998 ല്‍ ലണ്ടനില്‍ വച്ച് ടെസ്റ്റ്യൂബ് ശിശുവായാണ് താന്‍ ജനിച്ചതെന്നും രണ്ടും വര്‍ഷത്തോളം ഐശ്വര്യയുടെ മാതാപിതാക്കളുടെ സംരക്ഷണയില്‍ കഴിഞ്ഞുവെന്നും യുവാവ് അവകാശപ്പെടുന്നു. ശേഷം പിതാവ് ആദിവേലു റെഡ്ഡി തന്നെ വിശാഖപട്ടണത്തിലേയ്ക്കു തിരിച്ചു കൊണ്ടു വന്നു. മൂന്നാം വയസു മുതല്‍ താന്‍ വിശാഖപട്ടണത്തിലാണു വളരുന്നത് എന്ന് ഇയാള്‍ പറയുന്നു.

എന്നാല്‍ ഐശ്വര്യ അമ്മയാണെന്നു തെളിയിക്കാന്‍ തന്റെ പക്കല്‍ തെളിവുകളില്ലെന്നും സംഗീത് കുമാര്‍ പറയുന്നു. അതെല്ലാം ബന്ധുക്കള്‍ നശിപ്പിച്ചു. ഇപ്പോള്‍ താന്‍ ഏകനാണ്. അതിനാല്‍ തന്നെ ഐശ്വര്യയോടൊപ്പം താമസിക്കാന്‍ ആഗ്രഹമുണ്ടെന്നും യുവാവ് പറയുന്നു. വീഡിയോ കാണാം….

SHARE