കാനം രാജേന്ദ്രന് മോഹം മുഖ്യമന്ത്രിയാവാന്‍ , രൂക്ഷവിമര്‍ശനവുമായി സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനം

പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനം.കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി മാധ്യമശ്രദ്ധ നേടാന്‍ ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സി.പി.ഐ മുന്നണിയില്‍ വേണമോ വേണ്ടയോ എന്ന കാര്യം മുന്നണി ചര്‍ച്ച ചെയ്യണമെന്നും ജില്ലാ ഘടകത്തില് ആവശ്യമുയര്‍ന്നു.

ജില്ലയിലെ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം സി.പി.ഐക്കെതിരേ രൂക്ഷമായാണ് സംസാരിച്ചത്.മന്ത്രിസഭയുടെ കൂട്ടുത്തരവാദിതത്തെ തകര്‍ക്കുന്ന നിലയിലാണ് സി.പി.ഐയുടെ പ്രവര്‍ത്തനം. സി.പി.ഐയാണ് ഇപ്പോള്‍ യഥാര്‍ത്ഥ പ്രതിപക്ഷം എന്നും സമ്മേളനത്തില്‍ വിമര്‍ശനമുണ്ടായി.ജില്ലയിലെ വിവിധ ഏരിയ കമ്മറ്റികളുടെ ഇന്നലത്തെ ഗ്രൂപ്പ് ചര്‍ച്ചകളിലും സി പി ഐക്കെതിരെ രൂക്ഷമായ വിമര്‍ശനമായിരുന്നു ഉണ്ടായത്.

SHARE