പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത.., ദുബായില്‍ ഗതാഗത പിഴ ഇളവ് നീട്ടി

ദുബായ്: ഷാര്‍ജയിലും ദുബായിലും ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ ഇളവ് രണ്ടുമാസം കൂടി നീട്ടി. ഫെബ്രുവരി 28 വരെ 50% ഇളവോടുകൂടി പിഴ അടയ്ക്കാനാകുമെന്ന് പൊലീസ് അറിയിച്ചു. 2017 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ രണ്ടുവരെയുള്ള നിയമലംഘനങ്ങള്‍ക്കാണ് ഇളവ്. ഗുരുതരമല്ലാത്ത ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയിലാണ് ഇളവ്. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാര്‍ട് പദ്ധതിയായ എംഒഐ വഴിയും പൊലീസ് കാര്യാലയങ്ങള്‍ വഴിയും ട്രാഫിക് സേവന കേന്ദ്രങ്ങളിലൂടെയും വാഹന ഉടമകള്‍ക്ക് പിഴ അടയ്ക്കാം. ഷാര്‍ജയില്‍ സഹാറ സെന്ററിലെ പൊലീസ് സേവന സെന്ററിലും ഇതിനു സൗകര്യമുണ്ട്.

SHARE