കേരളത്തില്‍ സാധാരണക്കാര്‍ക്ക് വിമാനയാത്ര സഫലമാകും, കണ്ണൂര്‍ വിമാനത്താവളം വഴി

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്കു വിമാനയാത്ര പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഉഡാന്‍ പദ്ധതിയില്‍ കേരളവും ഭാഗമാകും. പദ്ധതിക്കു കീഴില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വീസ് ആരംഭിക്കാനുള്ള ധാരണാപത്രത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും വിമാനത്താവള അഥോറിറ്റിയും ഒപ്പുവച്ചു.
അടുത്ത വര്‍ഷം കണ്ണൂരില്‍ നിന്ന് ഉഡാന്‍ സര്‍വീസ് ആരംഭിക്കുകയാണു ലക്ഷ്യം. ചെലവു കുറയ്ക്കുന്നതോടെ വിമാന കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം നികത്തുന്ന ഫണ്ടില്‍ 20% വരെ കേരളവും ബാക്കി കേന്ദ്രവും വഹിക്കും. സര്‍വീസുകള്‍ക്കുള്ള ഇന്ധനവിലയുടെ ജിഎസ്ടി ഒരു ശതമാനമാക്കുന്ന കാര്യത്തിലും ധാരണയായി. വ്യോമയാന മേഖലയുടെ ചുമതലയുള്ള പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണു സംസ്ഥാനത്തിനു വേണ്ടി ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

SHARE