”ആധാര്‍ നമ്പര്‍ നല്‍കുന്നത്, സുഹൃത്തുക്കള്‍ക്ക് നിങ്ങളെ പിടികിട്ടാന്‍ എളുപ്പമാവും”: ആധാര്‍ ബന്ധിപ്പിക്കാന്‍ പദ്ധതിയുമായി ഫെയ്സ്ബുക്ക്

ഇനിയിപ്പോള്‍ എന്തിനാണ് ആധാര്‍ കാര്‍ഡ് വേണ്ടാത്തതെന്ന് ചോദിക്കുന്നതായിരിക്കും നല്ലത്. ബാങ്ക് അക്കൗണ്ടിന്, മൊബൈല്‍ നമ്പറിന് തുടങ്ങി എല്ലാ സര്‍ക്കാര്‍, ഇതര സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കിക്കഴിഞ്ഞു.ഇപ്പോഴിതാ, ഫെയ്സ്ബുക്കില്‍ അക്കൗണ്ട് തുടങ്ങാനും ആധാര്‍ കാര്‍ഡ് വേണം. പരീക്ഷണാടിസ്ഥാനത്തിലാണ് ഫെയ്സ്ബുക്ക് ഇപ്പോള്‍ ആധാര്‍ നമ്പര്‍ നല്‍കാന്‍ നിര്‍ദേശിക്കുന്നത്. ”ആധാര്‍ നമ്പര്‍ നല്‍കുന്നത്, സുഹൃത്തുക്കള്‍ക്ക് നിങ്ങളെ പിടികിട്ടാന്‍ എളുപ്പമാവും”- എന്ന സന്ദേശത്തോടെയാണ് ആധാര്‍ നമ്പര്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ആയതിനാല്‍ എല്ലാ ഉപയോക്താക്കള്‍ക്കും ആധാര്‍ നമ്പര്‍ നല്‍കാനുള്ള ഓപ്ഷന്‍ വരില്ല. ചില ഭാഗങ്ങളിലെ കുറച്ചുപേര്‍ക്കു മാത്രമാണ് ഈ നോട്ടിഫിക്കേഷന്‍ ലഭിക്കുക. ആധാര്‍ നമ്പര്‍ നല്‍കേണ്ടത് നിര്‍ബന്ധമില്ലെന്നും ഉപയോക്താക്കളുടെ ഇഷ്ടപ്രകാരം നല്‍കിയാല്‍ മതിയെന്നും ഫെയ്സ്ബുക്ക് അറിയിച്ചു.ഒരു മാനദണ്ഡവുമില്ലാതെ ആധാര്‍ നമ്പറുകള്‍ ആരും ചോദിക്കുന്ന സംവിധാനമാണ് നടക്കുന്നതെന്ന് സ്വകാര്യതാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പോലോത്ത ഒരു സ്വകാര്യ കമ്പനി ചോദിക്കുമ്പോള്‍ സംശയത്തോടെയാണ് ഇവര്‍ നോക്കിക്കാണുന്നത്.

SHARE