ക്രിസ്മസ് പുതുവത്സര വേളയില്‍ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് വീണ്ടും ജിയോ

മുംബൈ: ടെലികോം രംഗത്ത് വന്‍ വിപ്ലവം സൃഷ്ടിച്ച ജിയോ വീണ്ടും വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചു. നിലവിലെ ഓഫര്‍ പിന്‍വലിച്ചാണ് പുതിയത് പ്രഖ്യാപിച്ചിരിക്കുന്നത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്താല്‍ നേരത്തെ ക്യാഷ്ബാക്കായി നല്‍കിയിരുന്നത് 2,599 രൂപയായിരുന്നു. ഈ തുക 3,300 രൂപയായി ഉയര്‍ത്തി വരിക്കാരെ ഞെട്ടിപ്പിക്കുകയായിരുന്നു.

നിലവിലെ െ്രെപം അംഗങ്ങള്‍ക്കാണ് ഈ ഓഫര്‍ നല്‍കുന്നത്. ട്രിപ്പിള്‍ ക്യാഷ്ബാക്ക് ഓഫര്‍ പിന്‍വലിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് പുതിയ ഓഫര്‍ പ്രഖ്യാപ്പിച്ചത്. ഡിസംബര്‍ 26 മുതല്‍ ജനുവരി 15 വരെയുള്ള റീചാര്‍ജുകള്‍ക്കാണ് ഓഫര്‍ നല്‍കുന്നത്. 399 രൂപയ്‌ക്കോ അതിനു മുകളിലോ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 2,600 രൂപയ്ക്ക് ഇകൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ വഴി ഷോപ്പിങ്ങും നടത്താം.

ജിയോ െ്രെപം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. ആമസോണ്‍, പേടിഎം, ഫോണ്‍പെ, മൊബിക്വിക്ക്, ആക്‌സിസ് പേ, ഫ്രീ റീചാര്‍ജ് എന്നീ വെബ്‌സൈറ്റുകള്‍ വഴി സാധനങ്ങള്‍ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റല്‍ വോലെറ്റിലാണ് വരുന്നത്. ജിയോ ക്യാഷ്ബാക്ക് വൗച്ചര്‍ ജനുവരി 15നാണ് വോലെറ്റിലെത്തുക.

നേരത്തെ ദീപാവലിക്ക് 100 ശതമാനം ക്യാഷ്ബാക്ക് ഓഫറും ജിയോ പ്രഖ്യാപിച്ചിരുന്നു. അന്ന് 399 രൂപയ്ക്ക് റീചാര്‍ജ് ചെയ്തവര്‍ക്ക് 400 രൂപ തിരിച്ചു നല്‍കി. എന്നാല്‍ ജിയോ ഉപഭോക്താക്കള്‍ക്ക് ഇത്രയും കൂടുതല്‍ തുക ക്യാഷ്ബാക്ക് ലഭിക്കുന്നത് ഇത് ആദ്യമാണ്. അതേസമയം, 400 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് തുക അടുത്ത എട്ടു റീചാര്‍ജുകള്‍ 50 രൂപ വീതം ഉപയോഗിക്കാം.

SHARE