സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു, ഹര്‍ത്താലിന് ആഹ്വാനം

കണ്ണൂര്‍: അയ്യല്ലൂരില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു. തിങ്കളാഴ്ച രാത്രിയാണു സംഭവം. കെ.ടി.സുധീര്‍കുമാര്‍, ശ്രീജിത്ത് എന്നിവര്‍ക്കാണു വെട്ടേറ്റത്. പ്രവര്‍ത്തകരെ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച മട്ടന്നൂര്‍, ഇരിട്ടി നഗരസഭയിലും തില്ലങ്കേരി, മാലൂര്‍, കൂടാളി, കീഴല്ലൂര്‍, കൂടാളി പഞ്ചായത്തുകളിലും സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

SHARE