മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ പിന്‍വലിക്കണമെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. യാതൊരു കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നതെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് വക്താവ് സജാദ് നൊമാനി ആരോപിച്ചു.
മുസ്‌ലിം സമുദായത്തിനും സ്ത്രീകള്‍ക്കും എതിരാണ് ബില്ലിലെ വ്യവസ്ഥകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍കണ്ട് ആശങ്ക അറിയിക്കും. ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടും. മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുമാസം തടവ് വിധിക്കുമെന്ന വ്യവസ്ഥ അംഗീകരിക്കില്ലെന്നും ബോര്‍ഡ് അറിയിച്ചു.
ഒറ്റയടിക്ക് മൂന്നുവട്ടം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും നിയമനിര്‍മാണം നടത്തണമെന്നും ഓഗസ്റ്റില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. ആറുമാസമാണ് ഇതിനായി കോടതി നല്‍കിയത്. ഇതിനുസരിച്ച് തയാറാക്കിയ ബില്ലിലാണ് മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമായി മുത്തലാഖിനെ സര്‍ക്കാര്‍ മാറ്റിയത്.

SHARE