നിങ്ങളുടെ ഇന്ന് (22-12-2017)

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം
(ജ്യോതിഷാചാര്യ ഷാജി.പി.എ 9995373305)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): കാര്യങ്ങളെല്ലാം അനുകൂലത്തില്‍ വരും, സാമ്പത്തികമായി മികവാര്‍ന്ന ദിനം, ഉദ്ദിഷ്ടകാര്യ സിദ്ധി, സന്താനങ്ങള്‍ക്ക് അഭിവൃദ്ധി എന്നിവയ്ക്ക് യോഗം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : കാര്യ തടസം വൈകുന്നേരത്തോടെ മാറും, അലച്ചിലുണ്ടാകും, സാമ്പത്തിക ചെലവ് വര്‍ധിക്കും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ഉദരവ്യാധിയുണ്ടാകും, ഭാഗ്യക്കുറവ് അനുഭവപ്പെടുന്നതു പോലെ തോന്നും, എല്ലാക്കാര്യത്തിലും ജാഗ്രത വേണം.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ദൂരയാത്ര നടത്തും, സാമ്പത്തികമായി നേട്ടമുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4): ഉന്നത സ്ഥാനീയരുമായി അടുത്ത ബന്ധം പുലര്‍ത്തും, സാമ്പത്തിക നേട്ടമുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മം നടക്കും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): പ്രതികൂലാവസ്ഥയ്ക്ക് സന്ധ്യയോടെ മാറ്റമുണ്ടാകും, അലച്ചിലുണ്ടാകും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): സമ്മാനങ്ങള്‍ ലഭിക്കും, ഭക്ഷ്യവിഷബാധയേല്‍ക്കാതെ ശ്രദ്ധിക്കണം, സൗഹൃദം പുതുക്കും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): കാര്യലാഭം, ധനലാഭം, സന്താനങ്ങള്‍ക്ക് ഗുണം എന്നിവയുണ്ടാകും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : വാക് തര്‍ക്കങ്ങള്‍ വലിയ കലഹങ്ങളാകാതിരിക്കാന്‍ ശ്രദ്ധിക്കണം, ദമ്പതികള്‍ തമ്മില്‍ ഐക്യക്കുറവ് ഉണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): സാമ്പത്തിക നേട്ടമുണ്ടാകും, സുഹൃത്തുക്കളില്‍ നിന്നും സഹായം ലഭിക്കും, കുട്ടികളാല്‍ സന്തോഷം അനുഭവപ്പെടും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): ദൂരസഞ്ചാരം , അലച്ചില്‍ എന്നിവയുണ്ടാകും, സാമ്പത്തികമായി പുരോഗതിയുണ്ടാകും, വിചാരിച്ച കാര്യങ്ങളില്‍ മാറ്റമുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): രോഗശമനം, മനസിന് സന്തോഷം പകരുന്ന കാര്യങ്ങള്‍ നടക്കും, മാതാവിന് രോഗം വര്‍ധിക്കും.

ജാതകവും ജീവിത വിജയവും

നിങ്ങള്‍ക്ക് ജാതകമില്ലെങ്കില്‍, സമ്പൂര്‍ണ ജാതകം ചുരുങ്ങിയ ചെലവില്‍ പിഡിഎഫ് ആയി നല്‍കുന്നു. ജീവിത സാഹചര്യം, ജോലി, വിദ്യാഭ്യാസം, വിവാഹം, കുടുംബ ജീവിതം, ഉയര്‍ച്ച, ഉന്നതി, പ്രതിബന്ധങ്ങള്‍, ധനലാഭം എന്നിവ 30 പേജുകളിലായി വിവരിച്ചു നല്‍കുന്നു. അനുയോജ്യ സമയം, പ്രശ്‌ന പരിഹാരം, രത്‌നനിര്‍ദേശം എന്നിവയും ഇതിലുള്‍പ്പെടും.

SHARE