ദേശീയ അത്ലറ്റിക് മീറ്റില്‍ അടിപൊട്ടി, കേരളതാരങ്ങള്‍ക്ക് നേരെ ഹരിയാന താരങ്ങളുടെ ആക്രമണം

റോഹ്തക്: ഹരിയാനയില്‍ നടക്കുന്ന ദേശീയ അത്ലറ്റിക്ക് മീറ്റിനിടെ കേരള താരങ്ങള്‍ക്ക് നേരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഹരിയാന താരങ്ങള്‍ പരസ്യമായി മാപ്പുപറഞ്ഞു. സംഭവം ഹരിയാനയ്ക്ക തന്നെ നാണക്കേടുണ്ടാക്കിയെന്ന് അധികൃതര്‍. വ്യാഴാഴ്ച വൈകീട്ടായിരുന്നു ഹരിയാന ടീമംഗങ്ങള്‍ കേരള താരങ്ങളെ മര്‍ദ്ദിച്ചത്. കേരളാ ക്യാപ്റ്റന്‍ പിഎന്‍ അജിത് ഉള്‍പ്പെടയുള്ളവര്‍ക്കാണ് പരുക്കേറ്റത്.

പോയിന്റ് പട്ടികയില്‍ ഹരിയാനയെ പിന്തള്ളി കേരളം ഒന്നാമത് എത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കൈയേറ്റം. സംഭവത്തില്‍ കേരളാ ടീം ഹരിയാന പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കൈയേറ്റം നടത്തിയ താരങ്ങളെ മീറ്റില്‍ നിന്നും വിലക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേരളത്താരങ്ങള്‍ക്ക് എല്ലാ സുരക്ഷയും നല്‍കുമെന്നും ആക്രമണത്തിന് പിന്നാലെ ദേശിയ അത്ലറ്റിക് അധികൃതര്‍ വ്യക്തമാക്കി. സംഘാടക സമിതിയും ഹരിയാന അധികൃതരും, കേരള അധികൃതരും നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് പ്രശ്നത്തിന് പരിഹാരമായത്. ആദ്യം നിലപാട് കേരളം കടുപ്പിച്ചെങ്കിലും ഹരിയാനയിലെ കുട്ടികളുടെ ഭാവി മുന്‍ നിര്‍ത്തി പ്രധാന നടപടികള്‍ ആവശ്യമില്ലെന്നും സംഭവത്തില്‍ ഹരിയാന താരങ്ങളള്‍ മാപ്പുപറഞ്ഞാല്‍ മതിയെന്നും കേരള അധികൃതര്‍ വ്യക്തമാക്കുകയായിരുന്നു. മീറ്റ് നാളെ സമാപിക്കും

SHARE