എല്ലാ ആഘോഷങ്ങളും പോലെ ക്രിസ്മസും ആഘോഷിക്കപ്പെടും,ജാതി മതഭേദമന്യേ എല്ലാവര്‍ക്കും ആഘോഷിക്കാമെന്ന് പിണറായി വിജയന്‍

കേരളത്തില്‍ ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിസ്മസ് ആഘോഷിക്കരുതെന്നും മറ്റും ചിലര്‍ പ്രചരണം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന.’ക്രിസ്മസ് ആഘോഷിക്കുന്നതിന് വിലക്കില്ല. എല്ലാ ആഘോഷങ്ങളും പോലെ ക്രിസ്മസും ആഘോഷിക്കപ്പെടും. ജാതി മതഭേദമന്യേ എല്ലാവര്‍ക്കും ആഘോഷിക്കാം. ചിലര്‍ ആഘോഷിക്കരുതെന്ന് പറയുന്നുണ്ട്. അത് നമ്മുടെ നാടിന് ചേര്‍ന്നതല്ല’ പിണറായി വിജയന്‍ പറഞ്ഞു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന് സംഘപരിവാര്‍ നടത്തുന്ന പ്രചരണങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കേരളത്തിലും കാണപ്പെടുന്നുണ്ട്. ക്രിസ്ത്യാനികളൊന്നും ഹൈന്ദവ ആഘോഷങ്ങള്‍ നടത്താറില്ലെന്നുമാണ് ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിലും മറ്റും പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നിരിക്കുന്നത്.

SHARE