ഒന്നല്ല, മൂന്നുവട്ടം…! പാര്‍വതിക്ക് കിടിലന്‍ മറുപടിയുമായി മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്

സ്വന്തം ലേഖകന്‍
മമ്മൂട്ടി അഭിനയിച്ച കസബ സിനിമയിലെ ചില രംഗങ്ങളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് നടി പാര്‍വതിക്ക് രൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. സോഷ്യല്‍മീഡിയയിലൂടെ പാര്‍വതി വന്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുമ്പോഴും മറുപടിയൊന്നും പറയാതെ മൗനം പാലിക്കുകയാണ് മമ്മൂട്ടി ചെയ്തത്. എന്നാല്‍ ഇന്ന് റിലീസ് ചെയ്ത മമ്മൂട്ടിയുടെ പുതിയ ചിത്രം മാസ്റ്റര്‍ പീസിലൂടെയാണ് പാര്‍വതിക്ക് വ്യക്തമായ മറുപടി നല്‍കുന്നത്. സിനിമകളില്‍ മമ്മൂട്ടി സ്ത്രീകള്‍ക്കെതിരേ മോശം പരാമര്‍ശം നടത്തുന്നുവെന്തായിരുന്ന പ്രധാന ആരോപണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മമ്മൂട്ടിയുടെ കഥാപാത്രങ്ങള്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ എടുത്തുപറഞ്ഞ വനിതാ സിനിമാ പ്രവര്‍ത്തകരോട് തന്റെ സിനിമയിലൂടെ തന്നെ മറുപടി പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി. സിനിമയില്‍ താന്‍ സ്ത്രീകളെ ബഹുമാനിക്കാറുണ്ടെന്ന് വ്യക്തമായി മമ്മൂട്ടി പറയുന്നു. അതും ഒന്നല്ല, മൂന്നുതവണ.

ചിത്രത്തില്‍ മമ്മൂട്ടി അവതിരിപ്പിച്ചിരിക്കുന്ന എഡ്വേഡ് ലിവിങ്സ്റ്റണെന്ന കഥാപാത്രം കോളെജ് പ്രൊഫസറാണ്. ഒരു കേസ് അന്വേഷണത്തിന് കൊളെജിലെത്തുന്ന പൊലീസ് ഓഫീസറായ സ്ത്രീ റാസ്‌കല്‍ എന്ന് വിശേഷിപ്പിക്കുമ്പോള്‍ ‘താന്‍ സ്ത്രീകളെ ബഹുമാനിക്കാറുണ്ട്’ എന്നാണ് മമ്മൂട്ടിയുടെ മറുപടി. ഇൗഡയലോഗ് പറയുമ്പോള്‍തന്നെ തീയറ്ററില്‍ വന്‍ ആരവമുയരുകയാണ്. പിന്നാലെ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ സന്തോഷ് പണ്ഡിറ്റ് കോളെജിലെ ടീച്ചറെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുമ്പോള്‍, ‘സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം’ എന്നായിരുന്നു ഡയലോഗ്.
കൂടാതെ ചിത്രത്തിന്റെ ക്ലൈമാക്‌സിനോടനുബന്ധിച്ച് പൊലീസ് കഥാപാത്രം തനിക്കെതിരേ മോശം പരാമര്‍ശം നടത്തുമ്പോള്‍ ‘സ്ത്രീകളെ ബഹുമാനിക്കുന്നതിനാല്‍ ഇതിന് മറുപടി പറയുന്നില്ല’ എന്നായിരുന്നു മമ്മൂട്ടി യുടെ എഡ്വേര്‍ഡ് കഥാപാത്രം നല്‍കിയ മറുപടി. എന്തായാലും ആഴ്ചകള്‍നീണ്ട പാര്‍വതി- മമ്മൂട്ടി വിവാദം ഇതോടെ അവസാനിക്കുമെന്നാണ് കരുതുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് ഇന്ന് റിലീസ് ചെയ്ത മാസ്റ്റര്‍പീസിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

SHARE