പെട്രോള്‍, ഡീസല്‍ ജി.എസ്.ടിക്കു കീഴിലാക്കാന്‍ തയ്യാര്‍: രാജ്യസഭയില്‍ സമ്മതം അറിയിച്ച് അരുണ്‍ ജയ്റ്റ്ലി

ന്യൂഡല്‍ഹി: പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിക്കു കീഴില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. പെട്രോള്‍, ഡീസല്‍, എല്‍.പി.ജി തുടങ്ങിയ ഉല്‍പന്നങ്ങള്‍ ജി.എസ്.ടിക്കു കീഴിലാക്കുന്നതിനെയാണ് മന്ത്രി പിന്തുണച്ചത്. ഇതിനായി സംസ്ഥാനങ്ങളുടെ പൊതുസമ്മതം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം രാജ്യസഭയില്‍ പറഞ്ഞു.

വിഷയത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ”പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിക്കു കീഴിലാക്കുന്നതിന് ഞങ്ങള്‍ അനുകൂലമാണ്”- അദ്ദേഹം പ്രതികരിച്ചു.

വൈദ്യുതി, റിയല്‍ എസ്റ്റേറ്റ്, സ്റ്റാംപ് ഡ്യൂട്ടി, പെട്രോളിയം ഉല്‍പന്നങ്ങള്‍ മാത്രമാണ് ജി.എസ്.ടിക്കു കീഴില്‍ ഉള്‍പ്പെടാത്തത്. പെട്രോളിയം ഉല്‍പന്നങ്ങള്‍ ജി.എസ്.ടിക്കു കീഴില്‍ വരികയാണെങ്കില്‍ ഇപ്പോഴുള്ളതിന്റെ പകുതി വിലയെങ്കിലുമായി ഇടിയുമെന്നാണ് കണക്കുകള്‍. ജി.എസ്.ടി നടപ്പാക്കിയ ജൂലൈ ഒന്നു മുതല്‍ ഈ ആവശ്യം ശക്തമാണ്.

SHARE