മതസാഹോദര്യം മരിച്ചട്ടില്ല, ക്രിസ്മസ് കരോള്‍ സംഘത്തിന് ക്ഷേത്രമുറ്റത്ത് സ്വീകരണ ഒരുക്കി ക്ഷേത്രഭാരവാഹികള്‍

മതസാഹോദര്യം മരിച്ചട്ടില്ല എന്നതിന് ഒരു തെളിവും കൂടി എത്തി.മതത്തിന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലുന്ന ഇക്കാലത്ത് മതേതരത്വത്തിന്റെ സന്ദേശം നല്‍കുകയാണ് ഒരു ക്രിസ്മസ് കരോള്‍ സംഘം. അര്‍ത്തുങ്കല്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ നിന്നാരംഭിച്ച കരോളിന് ആലപ്പുഴ പുന്നപ്രയിലെ അറവുകാട് ദേവീക്ഷേത്രത്തില്‍ സ്വീകരണം നല്‍കി . കേക്കു മുറിച്ച് ക്ഷേത്രം ഭാരവാഹികളും സാന്താക്ലോസുകളും പരസ്പരം ആശംസകള്‍ നേര്‍ന്നു . കരോള്‍ സംഘത്തിന് ചുക്ക് കാപ്പിയും അവിലും നല്‍കിയാണ് ക്ഷേത്രം ഭാരവാഹികള്‍ സ്വീകരിച്ചത് . തിരുപ്പിറവിയുടെ ഓര്‍മയില്‍ മതം മനുഷ്യന് വേണ്ടിയുള്ളത് ആവണമെന്ന ഓര്‍മപ്പെടുത്തലാണ് ഇത്തരം ചെയ്തികളിലൂടെ കൈമാറുന്ന സന്ദേശം.

SHARE