നിങ്ങളുടെ ഇന്ന് (19-12-2017)

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം
(ജ്യോതിഷാചാര്യ ഷാജി. പി.എ 9995373305)

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4):ഭക്ഷണക്രമത്തില്‍ വീഴ്ച, ഉദര സംബന്ധമായ അസുഖം, കാര്യതടസം

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : ദൂര സഞ്ചാരവും അലച്ചിലും ഉണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കില്ല, സാമ്പത്തിക പ്രയാസങ്ങളെ തരണം ചെയ്യും, സന്ധ്യയോടെ തടസങ്ങള്‍ മാറിക്കിട്ടും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): ബന്ധുക്കളും സുഹൃത്തുക്കളും വീട്ടില്‍ വിരുന്നിനെത്തും, കുടുംബത്തില്‍ മംഗളകര്‍മ്മത്തിനു സാധ്യത, ആലോചിച്ചുറപ്പിച്ച വിവാഹം തീരുമാനത്തിലെത്തും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ധനലാഭവും സൗഖ്യവും സന്തോഷപ്രദമായ വാര്‍ത്തകള്‍ ശ്രവിക്കലും ഉണ്ടാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4): നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങളില്‍ വ്യതിചലനമുണ്ടാകും, സാമ്പത്തികമായി ചെലവ് അധികരിക്കു.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): കാര്യതടസമുണ്ടാകും, സാമ്പത്തികമായി മെച്ചപ്പെട്ട ദിനമല്ല.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): കാര്യലാഭമുണ്ടാകും, കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് ഗുണാനുഭവം ഉണ്ടാകും, കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, സാമ്പത്തികരംഗം മെച്ചപ്പെടും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : സാമ്പത്തികമായി മികച്ച ദിനം, കച്ചവടക്കാര്‍ക്ക് കച്ചവടം വിപുലീകരിക്കാനാകും, സുഹൃത്തുക്കളുമായി സൗഹൃദം പങ്കിടും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): ചെലവുകള്‍ വര്‍ധിക്കും, മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): ബന്ധുക്കളില്‍ നിന്നും സഹായം, സാമ്പത്തികമായി നേട്ടം, സന്താനഗുണം എന്നിവയുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ബന്ധുജനങ്ങളെ കണ്ടുമുട്ടും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തും.

ജാതകവും ജീവിത വിജയവും

നിങ്ങള്‍ക്ക് ജാതകമില്ലെങ്കില്‍, സമ്പൂര്‍ണ ജാതകം ചുരുങ്ങിയ ചെലവില്‍ പിഡിഎഫ് ആയി നല്‍കുന്നു. ജീവിത സാഹചര്യം, ജോലി, വിദ്യാഭ്യാസം, വിവാഹം, കുടുംബ ജീവിതം, ഉയര്‍ച്ച, ഉന്നതി, പ്രതിബന്ധങ്ങള്‍, ധനലാഭം എന്നിവ 30 പേജുകളിലായി വിവരിച്ചു നല്‍കുന്നു. അനുയോജ്യ സമയം, പ്രശ്‌ന പരിഹാരം, രത്‌നനിര്‍ദേശം എന്നിവയും ഇതിലുള്‍പ്പെടും.

SHARE