ലോകത്തെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചെടുത്ത് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍, വലുപ്പം 15 & 20 മൈക്രോ മീറ്റര്‍

ലോകത്തിലെ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചെടുത്തതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍. നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി ആണ് കാര്‍ഡ് വികസിപ്പിച്ചെടുത്തത് .15*20 മൈക്രോ മീറ്റര്‍ ആണ് കാര്‍ഡിന്റെ വലിപ്പം. പ്ലാറ്റിനം- സിലിക്കണ്‍ നൈട്രൈഡ് കോട്ടിങിലാണ് കാര്‍ഡിന്റെ നിര്‍മ്മാണം. അയോണ്‍ ബീം ഉപയോഗിച്ചാണ് കാര്‍ഡിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്. കാര്‍ഡിന്റെ കവറില്‍ ഒരു മഞ്ഞുമനുഷ്യന്റെ രേഖാചിത്രം ആലേഖനം ചെയ്തിട്ടുണ്ട്

എന്‍പിഎല്ലിലെ ഉദ്യോഗസ്ഥന്മാരായ ഡോ ഡേവിഡ് കോക്സ്, ഡോ. കിങ് മിന്‍ഗഡ് എന്നിവരാണ് കാര്‍ഡിന്റെ നിര്‍മ്മാണത്തിന് നേതൃത്വം വഹിച്ചവര്‍. മിമ്പും എന്‍പിഎല്‍ ഏറ്റവും ചെറിയ ക്രിസ്മസ് കാര്‍ഡ് വികസിപ്പിച്ചിരുന്നു. 200 ഃ 209 മൈക്രോ മീറ്ററായിരുന്നു അതിന്റെ വലിപ്പം.

SHARE