ബിജുമേനോന്‍ ‘പടയൊരുക്ക’ത്തിനൊരുങ്ങി; പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ എത്തി

വ്യത്യസ്ത പ്രമേയവുമായി വരുന്ന റോസാപ്പൂവിന് പിന്നാലെ ബിജു മേനോന്റെ മറ്റൊരു ചിത്രവും കൂടി പ്രഖ്യാപിച്ചു. പുതുമുഖ സംവിധായകനായ റഫീഖ് ഇബ്രാഹിമിന്റെ പടയോട്ടമാണ് ബിജു മേനോന്റെ അടുത്ത ചിത്രം. ഫെയ്സ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ ബിജു മേനോന്‍ പുറത്ത് വിട്ടത്.ദീര്‍ഘ കാലം പലരുടെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച റഫീഖ് ഇബ്രാഹീമിന്റെ ആദ്യ ചിത്രം നിര്‍മിക്കുന്നത് ബാംഗ്ലൂര്‍ ഡേയ്സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ച സോഫിയ പോള്‍ ആണ്.

ഈ വര്‍ഷം നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ബിജു മേനോന് അടുത്ത വര്‍ഷവും നിരവധി വ്യത്യസ്തങ്ങളായ ചിത്രങ്ങളാണ് കാത്തിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

SHARE