ഗുജറാത്തില്‍ ബിജെപി കോട്ടകള്‍ ഇളകി, മോദിയുടെ ഇളക്കിമറിച്ച പ്രചാരണത്തിനും ബിജെപിയെ രക്ഷിക്കാനായില്ല, നേട്ടം കൊയ്ത് രാഹുല്‍

അഹമ്മദാബാദ്: രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപി കോട്ട ഇളകിയതായി സൂചന. ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേരിയ ലീഡിന് മുന്നിലാണ്. 88 സീറ്റില്‍ കോണ്‍ഗ്രസും 82 സീറ്റില്‍ ബിജെപിയുമാണ് മുന്നിലുള്ളത്.

അതേസമയം ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 18 സീറ്റില്‍ കോണ്‍ഗ്രസ് മുന്നിലാണ്. 17 സീറ്റില്‍ ബിജെപിയും മുന്നിലുണ്ട്. സംസ്ഥാനത്തെ 37 കേന്ദ്രങ്ങളില്‍ വോട്ടെണ്ണല്‍ നടപടികള്‍ രാവിലെ എട്ട് മണിക്കാണ് ആരംഭിച്ചത്. 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടന്നത്.

രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് നയിച്ച ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെയെത്താനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായി ഫലം വരുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവിട്ടത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 115 സീറ്റിലാണ് ബിജെപി വിജയിച്ചത്. എന്നാല്‍ ഇത്തവണ ചിത്രം മാറുമെന്നും വോട്ട് നില കോണ്‍ഗ്രസ് മെച്ചപ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ബിജെപി ക്ക് എതിരായ ഭരണ വിരുദ്ധ വികാരം 22 വര്‍ഷത്തെ അധികാര തുടര്‍ച്ചയ്ക്ക് അവസാനം കുറിക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

SHARE