ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒഴിച്ചുകൂടാനാവാത്ത വസ്തുവാണ് ക്രിസ്മസ് ട്രീ. അലങ്കരിക്കുമ്പോള്‍ ക്രിസ്മസ് ട്രീയ്ക്കാണ് പ്രത്യേക പ്രാധാന്യം. എന്നാല്‍ ക്രിസ്മസ്ട്രീ അലങ്കരിക്കുമ്പോള്‍ തോന്നിയപോലെ ചെയ്തുവയ്ക്കുന്നത് കാണാം. എന്നാല്‍ അങ്ങിനെ പാടില്ല. എന്താണ് ഈ ക്രിസ്മസ് ട്രീ ? എന്തിനാണ് അത് എല്ലാവരും അലങ്കരിച്ചു വെക്കുന്നത് ? ഇത് എന്തിനെയാണ് സൂചിപ്പിക്കുന്നത്..? എന്നീ കാര്യങ്ങള്‍ നോക്കാം…

ക്രിസ്മസ് ട്രീ യെ കുറിച്ച് പറയുന്നതിന് മുന്‍പ് എന്തൊക്കെ ആണ് വേണ്ടത് എന്ന് പറയാം ..

എവര്‍ ഗ്രീന്‍ മരം കൂടെ വെളിച്ചവും( തിളക്കം ) സമ്മാനങ്ങളും (ever green tree with gift and light) ഇത്രയും വേണം.

ക്രിസ്മസ് ട്രീയുടെ പ്രത്യേകതകള്‍ :

– എവെര്‍ ഗ്രീന്‍ ട്രീ തുടര്‍ച്ചയായി എപ്പോഴും നിലനില്ക്കും എന്നതിനെ സൂചിപ്പിക്കുന്നു.

– അതിന്റെ ത്രികോണ ആകൃതി . അത് ത്രിത്വത്തെ സൂചിപ്പിക്കുന്നു ..(പിതാവ് , പുത്രന്‍ , പരിശുധന്മാവ് .

– പച്ച നിറം അത് ജീവിതത്തെ സൂചിപ്പിക്കുന്നു.

– വെളിച്ചം (തിളക്കം ) സ്വര്‍ഗ്ഗത്തെ സൂചിപ്പിക്കുന്നു.


– സമ്മാനങ്ങള്‍ ദാനത്തെയും ധര്‍മ്മത്തെയും സ്‌നേഹത്തെയും സൂചിപ്പിക്കുന്നു.

ക്രിസ്മസിനും നാല് ആഴ്ചയ്ക്ക് മുന്‍പ് ഉള്ള ഞായറാഴ്ച ആണ് ഇത് വെച്ച് തുടങ്ങുന്നത് (ക്രിസ്തുവിന്റെ ആദ്യഗമനം). അതായതു 2015 ല്‍ നവംബര്‍ 29 ആയിരുന്നു ആ ദിവസം..

ക്രിസ്മസ് ട്രീ മാറ്റുന്നത് ക്രിസ്മസ് ദിവസം കഴിഞ്ഞു 12 ദിവസത്തിന് ശേഷം. ജ്ഞാനികള്‍ക്ക് ക്രിസ്തു ദര്‍ശനം നല്‍കിയതിന്റെ ഓര്‍മ്മയ്ക്കായുള്ള ആഘോഷ ദിവസത്തിനു തൊട്ടുമുന്പുള്ള രാത്രി, അതായത് ജനുവരി 6ന് ക്രിസ്മസ് ട്രീ അഴിച്ചു മാറ്റണമെന്ന കാര്യം മറക്കരുത്… ഇനി ഈ അറിവുകള്‍ മറ്റുള്ളവര്‍ക്കുകൂടി പറഞ്ഞുകൊടുക്കൂ…..

എല്ലാവര്‍ക്കും ക്രിസ്മസ് പുതുവത്സരാശംസകള്‍……

SHARE