ക്രിസ്മസ് , ഓണം, വിഷു, പെരുന്നാള്‍ ആഘോഷം എതായാലും നാവിന് രൂചിയൂറുന്ന വിഭവം വേണം. എല്ലാ ആഘോഷങ്ങളുടെയും പ്രത്യേകത അതുതന്നെ. ദേ ക്രിസ്മസ് എത്തികഴിഞ്ഞു. ക്രിസ്മസിന് അപ്പം ഒഴിച്ചുകൂടാവാനത്ത ഒരു വിഭവമാണ്. പാലപ്പം മത്രമല്ല ഒപ്പം കൂടെ കഴിക്കാന്‍ ഇത്തവണ മട്ടന്‍ പെപ്പര്‍ ഫ്രൈ ആയാലോ? നല്ല പാലപ്പവും മട്ടന്‍ പെപ്പര്‍ ഫ്രൈയും എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.

പാലപ്പം – ചേരുവകള്‍

അരിപ്പൊടി – 1 കിലോ
മുട്ട – ഒന്ന്
തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത്
യീസ്റ്റ് – 1/2 ടീസ്പൂണ്‍
പാല്‍ – അര ലിറ്റര്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

അരി എട്ടു മണിക്കൂര്‍ കുതിര്‍ത്ത് പൊടിച്ച് അരിച്ചെടുക്കുക. ബാക്കിവരുന്ന തരി കപ്പി കാച്ചിയെടുക്കുക. ഒരു പാത്രത്തില്‍ കപ്പി കാച്ചിയതും അരിപ്പൊടിയും തേങ്ങാപ്പാലും ചേര്‍ത്ത് സാവധാനം നല്ല മയത്തില്‍ കുഴച്ചെടുക്കുക. യീസ്റ്റ് കാല്‍ കപ്പ് ചെറുചൂടുവെള്ളത്തില്‍ അര ടീസ്പൂണ്‍ പഞ്ചസാരയോടൊപ്പം കലക്കി പത്തുമിനിറ്റ് പൊങ്ങാന്‍ വെക്കുക. പൊങ്ങിക്കഴിയുമ്പോള്‍ ഇതുകൂടി മാവിലേക്കൊഴിച്ച് കുഴയ്ക്കുക. ആറു മണിക്കൂര്‍ മാവ് പൊങ്ങാന്‍ വെക്കുക. അപ്പം ചുടുന്നതിനു മുമ്പ് ഒരു മുട്ട അരലിറ്റചര്‍ പാലില്‍ നന്നായി അടിച്ച് പതപ്പിച്ചെടുത്ത് മാവിലേക്ക് ചേര്‍ക്കുക. ഒരു മണിക്കൂറിനു ശേഷം പാകത്തിന് ഉപ്പും മധുരവും വേണ്ടവര്‍ക്ക് ആവശ്യത്തിന് മധുരവും ചേര്‍ത്ത് പാലപ്പം ചുടാം.

മട്ടണ്‍ പെപ്പര്‍ െ്രെഫ ചേരുവകള്‍

1. ഇറച്ചി – 250ഗ്രാം
2. കുരുമുളക് – 1 ടീസ്പൂണ്‍
3. പച്ചമുളക് – 6
4. ഇഞ്ചി – 2 ഇഞ്ച് കഷ്ണം
5. വെളുത്തുള്ളി – 8 അല്ലി
6. വലിയ ഉള്ളി – 2
7. മല്ലിപ്പൊടി – 2 ടേബിള്‍സ്പൂണ്‍
8. മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
9. ഗ്രാമ്പു – 4
10 പട്ട – 4 ഇഞ്ച് കഷ്ണം
11. തക്കാളി – 2
12. ചെറുനാരങ്ങ – പകുതി
13. എണ്ണ – 4 ടേബിള്‍ സ്പൂണ്‍
14 മല്ലിയില – 1/2 കെട്ട്
15 ഉപ്പ് പാകത്തിന്

പാകം ചെയ്യുന്ന വിധം

ഇറച്ചി ചെറിയ കഷ്ണങ്ങളാക്കുക. കുരുമുളക്, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, മല്ലിയില ഇവ ഒരുമിച്ച് അരച്ചെടുക്കുക. ഈ മസാല ഇറച്ചിയില്‍ തേച്ച് ചെറുനാരങ്ങാനീരും ഉപ്പും കൂടെ ചേര്‍ത്ത് യോജിപ്പിച്ച് 12 മണിക്കൂര്‍ വയ്ക്കണം. ഉള്ളിയും തക്കാളിയും കഷ്ണങ്ങളായി മുറിക്കുക. എണ്ണ ചൂടാകുമ്പോള്‍ ഉളളി ഇട്ട് ഇളക്കുക. ഇള്ളി ബ്രൗണ്‍ നിറമാകുമ്പോള്‍ ഇറച്ചി, പട്ട, ഗ്രാമ്പു, ഇവയിട്ട് എണ്ണ തെളിയുന്നതുവരെ വഴറ്റുക. ഇതില്‍ തക്കാളി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി ഇവ ചേര്‍ത്ത് അല്പനേരം കൂടെ വഴറ്റി ഒരു കപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍കുക്കറില്‍ ഇരുപത് മിനിറ്റ് ചെറുതീയില്‍ വേവിക്കുക. ഇറച്ചി വെന്തശേഷം കുക്കര്‍ തുറന്ന് അടുപ്പത്തുവെച്ച് എണ്ണ തെളിയുന്നതുവരെ വേവിക്കുക. ഇറക്കി ചൂടോടെ ഉപയോഗിക്കുക.

SHARE