രാഹുല്‍, നിങ്ങളുടെ ഇരിപ്പിടമല്ല നിങ്ങളെ നിര്‍വചിക്കുന്നത്,നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആദരം വാങ്ങിയെടുക്കുമെന്നും എനിക്കുറപ്പുണ്ട്: അഭിനന്ദനവുമായി കമല്‍ഹാസന്‍

ചെന്നൈ: കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ രാഹുല്‍ ഗാന്ധിക്ക് അഭിനന്ദനവുമായി നടന്‍ കമല്‍ഹാസന്‍. രാഹുലിന്റെ ചുമലുകള്‍ക്കു മുഴുവന്‍ കരുത്തും നേരുന്നതായി കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചു.രാഹുല്‍, അഭിനന്ദനങ്ങള്‍. നിങ്ങളുടെ ഇരിപ്പിടമല്ല നിങ്ങളെ നിര്‍വചിക്കുന്നത്, എന്നാല്‍ നിങ്ങളുടെ പദവിയെ നിര്‍വചിക്കാന്‍ നിങ്ങള്‍ക്കാവും. നിങ്ങള്‍ക്കു മുമ്പേ പോയവരോട് എനിക്ക് ആദരമുണ്ട്, നിങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും ആ ആദരം വാങ്ങിയെടുക്കുമെന്നും എനിക്കുറപ്പുണ്ട്. അതിന് എല്ലാ കരുത്തും നേരുന്നു- ഇങ്ങനെയാണ് രാഹുലിനെ അഭിനന്ദിച്ചുകൊണ്ട് കമല്‍ ഹാസന്‍ ട്വീറ്റ് ചെയ്തത്.

ഇന്നു രാവിലെയാണ് ന്യൂഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലേറ്റത്. പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ നേരത്തെ തന്നെ രാഹുലിനെ പാര്‍ട്ടി അധ്യക്ഷനായി പ്രഖ്യാപിച്ചിരുന്നു.

SHARE