ഇനിമുതല്‍ 2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടിന് ചാര്‍ജില്ല : പുതിയ തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇനിമുതല്‍ 2000 രൂപയുടെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ല. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചതാണ് ഇക്കാര്യം. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.

2000 രൂപ വരെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തുമ്പോള്‍ ഈടാക്കിയിരുന്ന മെര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഇനി ഈടാക്കില്ലെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ, ഡെബിറ്റ് കാര്‍ഡ്, യു പി ഐ, ഭീം തുടങ്ങിയവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഇളവ് ബാധകമാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

20 ലക്ഷം വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്ക് 0.40 ശതമാനം വരെയാണ് എം ഡി ആര്‍ ചാര്‍ജായി ചുമത്തിയിരുന്നത്. വ്യാപാരികളുടെ വിറ്റുവരവ് 20 ലക്ഷത്തില്‍ അധികം ആണെങ്കില്‍ എം ഡി ആര്‍ ചാര്‍ജായി 0.90 ശതമാനം വരെ ചുമത്തും.

SHARE