ശബരിമല സന്നിധാനത്തെത്തിയ ഭിന്നലിംഗക്കാരനെ പൊലീസ് തിരിച്ചയച്ചു, സ്ത്രീകള്‍ക്കുള്ള വിലക്ക് ഭിന്നലിംഗക്കാരനും ബാധകമെന്നു പോലീസ്

പത്തനംതിട്ട: ശബരിമല സന്നിധാനത്തെത്തിയ ട്രാന്‍സ്ജെന്ററെ പൊലീസ് തിരിച്ചയച്ചു. സ്ത്രീകള്‍ക്ക് ശബരിമലയ ദര്‍ശനത്തിനുള്ള വിലക്ക് ട്രാന്‍സ്ജെന്ററിന് ബാധകമാകുമോ എന്നതിലെ അവ്യക്തത കാരണമാണ് തിരിച്ചയച്ചതെന്നാണ് പൊലീസ് വിശദീകരണം.

ശബരിമലയിലെ ആചാരപ്രകാരം പത്ത് മുതല്‍ 50 വയസുവരെയുള്ള സ്ത്രീകള്‍ക്ക് മാത്രമേ വിലക്കുള്ളൂ. ട്രാന്‍സ് ജെന്ററിനെ കുറിച്ച് ഒരിടത്തും പരാമര്‍ശമില്ലെന്നിരിക്കെയാണ് ഇദ്ദേഹത്തെ പൊലീസ് ദര്‍ശനത്തിന് അനുവദിക്കാതെ തിരിച്ചയത്.

വ്യാഴാഴ്ച വൈകീട്ടാണ് തമിഴ്നാട്ടില്‍ നിന്നുള്ള സംഘത്തോടൊപ്പം 30 വയസുകാരനായ വെല്ലൂര്‍ സ്വദേശിമോഹന്‍ സന്നിധാനത്തെത്തിയത്.
ട്രാന്‍സ്ജെന്റര്‍ എന്ന് തെളിയിക്കുന്ന തിരിച്ചറിയില്‍ കാര്‍ഡുമായാണ് ഇദ്ദേഹം എത്തിയത്. തുടര്‍ന്ന് ദര്‍ശനം നടത്തിയ ശേഷം ഭക്തര്‍ വിശ്രമിക്കുന്ന സ്ഥലത്തുനിന്ന് ഇയാളെ പൊലീസ് പിടികുടുകയും തിരിച്ചയക്കുകയുമായിരുന്നു. ഇദ്ദേഹം ദര്‍ശനം നടത്തിയോ എന്ന് വ്യക്തമല്ല.

SHARE