മീശയില്ലാത്ത മോഹന്‍ലാല്‍ ക്യാമറ ട്രിക്കല്ല, മീശയില്ലാതെ ലാലേട്ടന്‍ ഗ്‌ളാസുംവച്ച് വിമാനത്താവളത്തില്‍; ഒടിയന്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍

കൊച്ചി: ഒടിയനിലെ മോഹന്‍ലാലിന്റെ രൂപത്തെ കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ സജീവമായ ചര്‍ച്ച. ഒടിയന്‍ മാണിക്യനായി പരകായപ്രവേശം നടത്താനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ കേരളത്തിലേക്ക് എത്തിക്കഴിഞ്ഞു.

ഫുള്‍ സ്ലീവ് ടീഷര്‍ട്ടും ജീന്‍സും വേഫര്‍ ഗ്ലാസ്സും അണിഞ്ഞ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ലാലേട്ടന്‍ കുറച്ചു കൂടി ഊര്‍ജ്ജ്വസ്വലനും സുന്ദരനുമായി കാണപ്പെട്ടു. മീശയില്ലാതെ ലാലേട്ടന്‍ ഗ്‌ളാസ് ഒക്കെ വച്ച് ഇറങ്ങിയപ്പോള്‍ ആര്‍ക്കും പെട്ടന്ന് മനസ്സിലായില്ല. ‘ഇരുവര്‍’ എന്ന ചിത്രത്തിലെ ആനന്ദന്‍ എന്ന കഥാപാത്രത്തെ അനുസ്മരിപ്പിക്കുന്ന സുന്ദരനായ യൂത്ത് ലുക്കിലായിരുന്നു ലാലേട്ടന്‍. മോഹന്‍ലാലിന്റെ നിര്‍ബന്ധപ്രകാരം മീശ എടുത്ത് കളഞ്ഞ് തന്നെയാണ് അഭിനയിച്ചതെന്ന് സംവിധായകനായ ശ്രീകുമാര്‍ പറഞ്ഞിരുന്നു.

വളരെ ചുരുക്കം ചില ചിത്രങ്ങള്‍ക്ക് വേണ്ടി മാത്രമാണ് അദ്ദേഹം മീശയില്ലാതെ പ്രത്യക്ഷപ്പെട്ടിട്ടുളളത്. പഞ്ചാഗ്‌നി, വാനപ്രസ്ഥം, ഇരുവര്‍ എന്നിവയായിരുന്നു ചിത്രങ്ങള്‍. ഈ മൂന്ന് ചിത്രങ്ങളും എക്കാലത്തേയും മികച്ച ഹിറ്റ് ചിത്രങ്ങളുമായി.

എന്നാല്‍ ഒടിയന്റെ ടീസര്‍ പുറത്തുവന്നതോടെ ചിലരെങ്കിലും നെറ്റിചുളിച്ചത് അസ്വാഭാവികമായ ഇതേ ഗെറ്റപ്പ് കണ്ടാണ്. സ്‌പെഷ്യല്‍ ഇഫക്ടിന്റെ സഹായത്തോടെ ചെയ്തതാണോ ഈ രൂപമാറ്റമെന്നാണ് സംശയം ഉയര്‍ന്നത്. എന്നാല്‍ പുറത്തുവന്ന പുതിയ ചിത്രങ്ങളില്‍ മോഹന്‍ലാലിന്റെ ഗംഭീരമായ മാറ്റം വളരെ വ്യക്തമാണ്.

SHARE