ഏഷ്യയിലെ ഏറ്റവും സെക്സിയിസ്റ്റ് പുരുഷന്‍ ഹൃതിക് റോഷനും വിരാട് കോഹ്ലിയുമൊന്നുമല്ല; ഈ ബോളിവുഡ് നടനാണ് ..!

മുംബൈ: ഏഷ്യയിലെ ഏറ്റവും സെക്സിയിസ്റ്റ് താരമായി ഷാഹിദ് കപൂര്‍. കഴിഞ്ഞ വര്‍ഷം ഒന്നാം സ്ഥാനം നേടിയ പോപ് ഗായകന്‍ സയന്‍ മാലികിനെ പിന്തളളി ഷാഹിദ് കപൂര്‍ ഒന്നാമതെത്തി.

ഹൃതിക് റോഷന്‍, വിരാട് കോഹ്ലി, ഫവാദ് ഖാന്‍ എന്നിവരും ഷാഹിദിന് വഴിമാറി. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐയാണ് ഏഷ്യയിലെ 50 സെക്‌സിസ്റ്റ് പുരുഷന്മാരുടെ പട്ടി പുറത്തിറക്കിയത്. സല്‍മാന്‍ ഖാന്‍, ഗുര്‍മീത് ചൗധരി, രണ്‍വീര്‍ സിംഗ് എന്നിവരും ഇന്ത്യയില്‍ നിന്ന് ആദ്യ പത്തില്‍ ഇടംനേടി.

സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര സെക്‌സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന നേട്ടം സ്വന്തമാക്കുന്നത്.

SHARE