പുതുവര്‍ഷ ആഘോഷം മഞ്ഞപ്പടക്കൊപ്പം ആക്കാം : കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയിലെ മത്സരത്തില്‍ മാറ്റമില്ല

കൊച്ചി: പുതുവര്‍ഷരാവില്‍ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കേണ്ട കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഐഎസ്എല്‍ മത്സരം മാറ്റിവയ്ക്കില്ലെന്ന് സംഘാടകര്‍. ഈ മാസം 31 ന് നടക്കേണ്ട മത്സരം മാറ്റിവയ്ക്കാനാവില്ലെന്ന് സംഘാടകര്‍ പോലീസിനെ അറിയിച്ചു.

മത്സരത്തിന് മതിയായ സുരക്ഷ ഒരുക്കാന്‍ പോലീസുകാരെ വിട്ടുനല്‍കാന്‍ സാധിക്കാത്തതിനാല്‍ മത്സരം മാറ്റിവയ്ക്കണമെന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിനോടാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. പുതുവര്‍ഷമായതിനാല്‍ ആ ദിവസം കൂടുതല്‍ പോലീസുകാരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഡ്യുട്ടിക്ക് അയക്കേണ്ടി വരുന്നതിനാല്‍ മത്സരം നടക്കുന്ന സ്റ്റേഡിയത്തിലേക്ക് ആവശ്യത്തിനുള്ള പോലീസുകാരെ നിയോഗിക്കാന്‍ സാധിക്കില്ലെന്നായിരുന്നു പോലീസ് അറിയിച്ചത്. ഡിസംബര്‍ 31 വൈകിട്ട് 5.30ന് കേരള ബ്ലാസ്റ്റേഴ്‌സും ബംഗളൂരു എഫ്സിയും തമ്മിലാണ് മത്സരം.

SHARE