ഒടിയനെ കണ്ട് എല്ലാവരും ഞെട്ടി…! കാത്തിരിപ്പിന് വിരാമം; ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തി; ഇതാണ് ഒറിജിനല്‍… വീഡിയോ കാണാം

ഒടിയന്‍ ലുക്കില്‍ മോഹന്‍ലാല്‍ എത്തി; ഇതാണ് ഒറിജിനല്‍… വീഡിയോ കാണാം

ദിവസങ്ങളായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. മോഹന്‍ലാലിനെ നായകനാക്കി വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒടിയനില്‍ ലാലേട്ടന്റെ പുതിയ ലുക്ക് പുറത്തുവിട്ടു.

കാലമേ നന്ദി…! കഴിഞ്ഞുപോയ ഒരുപാട് വര്‍ഷങ്ങളെ എന്നെ തോല്‍പ്പിക്കാന്‍ സാധിച്ചിരുന്നു. എന്റെയും തേന്‍കുറിശിയുടെയും കാലഘട്ടത്തില്‍ എന്നെ വീണ്ടും എത്തിച്ചതിന്..! ഈ മാണിക്യന്‍…, ഒടിയന്‍ മാണിക്യന്‍ ഒരുങ്ങിക്കഴിഞ്ഞു. ഇനിയാണ് കളി.. അപ്പോള്‍ തുടങ്ങാമല്ലേ… എന്ന ഡയലോഗുമായിട്ടാണ് മോഹന്‍ലാല്‍ വീഡിയോയില്‍ പ്രത്യക്ഷപെട്ടത്….!

ഒടിയനിലെ മാണിക്യന്‍ എന്ന കഥാപാത്രമായി മാറാന്‍ അതികഠിനമായ പ്രയത്‌നത്തിലായിരുന്നു മോഹന്‍ലാല്‍. അതിശയിപ്പിക്കുന്ന മേക്കോവറിലാണ് ഒടിയനില്‍ മോഹല്‍ലാല്‍ എത്തുക എന്നാണ് അണിയറപ്രവര്‍ത്തകരുടെ അവകാശവാദം. മോഹന്‍ലാല്‍ ഒടിയന്റെ ഫസ്റ്റ് ലുക്ക് വീഡിയോ ഒഫീഷ്യല്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

SHARE