ഒന്നര വര്‍ഷത്തെ ജയില്‍ വാസം അമീറുള്‍ ഇസ്ലാമിനെ അടിമുടിമാറ്റി, പഴയ 45 കിലോക്കാരനില്‍നിന്ന് ബലാത്സംഗക്കേസ് പ്രതിയുടെ മാറ്റം ഇങ്ങനെ…

കൊച്ചി: ജിഷ വധക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന്റെ രൂപം ജയില്‍ വാസത്തിനിടെ അടിമുടി മാറി. പത്തു കിലോയാണ് ഒന്നര വര്‍ഷത്തെ ജയില്‍ വാസം കൊണ്ട് അമീറിനു കൂടിയത്.

2016 ഏപ്രില്‍ 28 നായിരുന്നു ജിഷയുടെ കൊലപാതകം. പെരുമ്പാവൂര്‍ ഇരിങ്ങോളിലെ ഒറ്റമുറി വീട്ടില്‍ ഏപ്രില്‍ 28ന് രാത്രി എട്ടരയോടെയാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. 2016 മെയ് 16നാണ് പ്രതി നിര്‍മാണ തൊഴിലാളി തന്നെയാണെന്ന് ഉറപ്പിക്കുന്നത്. ഘാതകരെ തേടി പൊലീസ് സംഘം ബംഗാളിലെ മൂര്‍ഷിദാബാദിലേക്ക് യാത്രതിരിച്ചു. 2016 െമയ് 19 കേസുമായി ബന്ധപ്പെട്ട് 10 പേരെ കസ്റ്റഡിയിലെടുത്തു. 2016 ജൂണ്‍ 2ന് പ്രതിയെന്നു കരുതുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. 2016 ജൂണ്‍ 14ന് പക്ഷേ അമീറുല്‍ ഇസ്ലാം ചിത്രത്തിലേക്കെത്തി. തമിഴ്‌നാട് കേരള അതിര്‍ത്തിയില്‍ നിന്നായിരുന്നു അറസ്റ്റ്.

കോടതിയില്‍ തുടക്കത്തില്‍ മുഖം മറച്ചും പിന്നീട് മുഖം വെളിവാക്കിയും അമീറിനെ കോടതിയില്‍ എത്തിക്കുമ്പോള്‍ ഉള്ള അമീറിന്റെ രൂപത്തില്‍ നിന്ന് ഒന്നര വര്‍ഷത്തിന് ശേഷം കോടതിയില്‍ എത്തുന്ന രൂപത്തില്‍ ഏറെ മാറ്റം വന്നു. പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മെലിഞ്ഞയാളായിരുന്നു അ്മീര്‍. പിടിയിലാവുമ്പോള്‍ തൂക്കം 45 കിലോ. ഇപ്പോള്‍ അത് അന്‍പത്തിയഞ്ചു കിലോയായി.

SHARE