കോണ്ടത്തിന്റെ പരസ്യം ഇനി പകല്‍വെളിച്ചത്തില്‍ പ്രദര്‍ശിപ്പിക്കില്ല, കുട്ടികള്‍ വഴിതെറ്റും, കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനു പിന്നില്‍ സണ്ണി ലിയോണ്‍..!

ന്യൂഡല്‍ഹി: ടെലിവിഷനുകളില്‍ പ്രൈംടൈമുകളില്‍ ഇനി മുതല്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിക്കില്ല. രാവിലെ ആറിനും രാത്രി പത്തിനും ഇടയില്‍ ഇനി ടിവിയില്‍ ഗര്‍ഭനിരോധന ഉറയുടെ പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പാടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടു. സ്തൃതി ഇറാനിയുടെ ചുമതലയിലുള്ള കേന്ദ്ര വാര്‍ത്ത വിനിമയകാര്യ മന്ത്രാലയമാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ച ആറ് മണി വരെയുള്ള സമയത്ത് മാത്രം ഇനി ഉറകളുടെ പരസ്യം പ്രദര്‍ശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തരവ്. ഗര്‍ഭനിരോധന ഉറകളുടെ പരസ്യത്തിലൂടെ അശ്ലീലവും അനാവശ്യവുമായ വിവരങ്ങളും ദൃശ്യങ്ങളും കുട്ടികള്‍ കാണുന്നുവെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ചില ചാനലുകളില്‍ പകല്‍ സമയം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗര്‍ഭനിരോധന ഉറയുടെ പരസ്യം കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെതുടര്‍ന്നാണ് നിയന്ത്രണം കൊണ്ടുവന്നത്. പരസ്യങ്ങള്‍ക്കെതിരെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്സ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാരിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. ഇതോടെയാണ് ഗര്‍ഭനിരോധന ഉറകളുടെ പരസ്യങ്ങള്‍ പ്രക്ഷകര്‍ കൂടുതലുള്ള സമയത്ത് കാണിക്കേണ്ടെന്ന തീരുമാനമുണ്ടായത്.

നവരാത്രിയോടനുബന്ധിച്ച് മാന്‍ഫോഴ്സ് എന്ന കോണ്ടം കമ്പനി സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകളും ഉറകളുടെ പരസ്യങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സണ്ണി ലിയോണിനെ മോഡലാക്കിയുള്ള മാന്‍ഫോഴ്സിന്റെ പരസ്യ ഹോര്‍ഡിംഗുകള്‍ ഈ നവരാത്രി ആഘോഷിക്കൂ, സ്നേഹത്തോടെ…. എന്ന അടിക്കുറിപ്പോടെ ഗുജറാത്തിലെ പ്രധാനനഗരങ്ങളില്‍ നിറഞ്ഞിരുന്നു. ഇതിനെതിരെ പല ഹൈന്ദവസംഘടനകള്‍ രംഗത്തെത്തി.

SHARE