മോഹന്‍ലാലാണോ ഇത്…! ഒടിയനുവേണ്ടി നവയൗവനം സ്വീകരിച്ച് മോഹന്‍ലാല്‍, 51 ദിവസംകൊണ്ടു കുറച്ചത് 18 കിലോ, ദിവസേന പരിശീലിച്ചത് ആറു മണിക്കൂര്‍

കൊച്ചി: 51 ദിവസം നീണ്ട പ്രത്യേക പരിശീലനങ്ങള്‍ക്ക് ശേഷം 18 കിലോ ഭാരം കുറച്ച് പുതിയ രൂപത്തില്‍ മോഹന്‍ലാല്‍ തിരിച്ചെത്തി. ഫ്രാന്‍സില്‍ നിന്നുള്ള ഡോക്ടര്‍മാരും ഫിസിയോതെറാപ്പിസ്റ്റുകളും അടങ്ങിയ മൂപ്പതംഗ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തിലായിരുന്നു പരിശീലനം.

ലോകനിലവാരമുള്ള കായിക താരങ്ങളെയും ഹോളിവുഡ് താരങ്ങളെയും പരിശീലിപ്പിക്കുന്ന സംഘമാണിത്. പരിശീലനത്തിനിടെ ഒരു ഫോട്ടോ പോലും പുറത്തുപോകാതിരിക്കാന്‍ അതീവ ജാഗ്രതയും പുലര്‍ത്തിയിരുന്നു. ഒടിയന്‍ എന്ന ചിത്രത്തില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തിന്റെ യൗവന കാലത്തിനുവേണ്ടിയായിരുന്നു ഈ ഒരുക്കം. ചിത്രത്തിന്റെ സംവിധായകന്‍ വിഎം ശ്രീകുമാര്‍ മേനോനും പരിശീലന കേന്ദ്രത്തിലുണ്ടായിരുന്നു.

പരിശീലനത്തിന്റെ മറ്റുവിശദാംശങ്ങള്‍ സംഘം വെളിപ്പെടുത്തിയില്ല. ശസ്ത്രക്രിയയായിരുന്നില്ലെന്ന് വ്യക്തമാക്കി. ദിവസേനെ ആറ് മണിക്കൂറിലേറെ നീണ്ട പരിശീലനം തുടരും. പരിശീലന കേന്ദ്രത്തില്‍ നിന്നും രാത്രി രണ്ടുമണിയോടെ മോഹന്‍ലാല്‍ ചെന്നൈയിലേക്ക് തിരിച്ചു. വിദഗ്ദസംഘവും ലാലിനൊപ്പമുണ്ട്.

SHARE