സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും…! ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ.. ദിവസഫലം (12-12-2017)

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും, ജോലിയില്‍ അംഗീകാരവും സമൂഹത്തില്‍ മാന്യതയുമുണ്ടാകും. സന്താനങ്ങളുടെ കാര്യത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കും.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : കാര്യങ്ങള്‍ക്ക് തടസങ്ങളുണ്ടാകും, അനാവശ്യ ചെലവുകളും അലച്ചിലും ഉണ്ടാകും, ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനും ആഭരണങ്ങള്‍ വാങ്ങുന്നതിനും യോഗം.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): അകാരണമായ ഭയം അനുഭവപ്പെടും. ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം, ഉദരരോഗത്തിനു സാധ്യത, അലച്ചിലിനും സാധ്യത.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): കാര്യലാഭം, ദീര്‍ഘയാത്ര, വിചാരിച്ച കാര്യങ്ങളില്‍ മാറ്റം

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):ഇഷ്ടഭക്ഷണ ലാഭം, സമ്മാനങ്ങള്‍ ലഭിക്കും, സാമ്പത്തിക രംഗം മെച്ചപ്പെടും, ഇഷ്ടജനങ്ങളുമായി സന്തോഷം പങ്കിടും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ധലാഭമുണ്ടാകും, ബന്ധുക്കള്‍ വിരുന്നിനെത്തും, ദേവാലയ ദര്‍ശനം നടത്തും, ശത്രുക്കളെ കീഴടക്കും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): അലച്ചിലും ദൂരസഞ്ചാരവും ചെലവ് അധികരിക്കും, സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തികമായി നേട്ടമുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയമുണ്ടാകും, സാമ്പത്തിക രംഗത്ത് ഉണര്‍വുണ്ടാകും, ബന്ധുസമാഗമം ഉണ്ടാകും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): വിചാരിച്ച കാര്യങ്ങളില്‍ ചെറിയ തടസങ്ങള്‍ അനുഭവപ്പെടും, തൊഴില്‍ രംഗത്തും തടസങ്ങളുണ്ടാകും, സാമ്പത്തികമായി അധികം മെച്ചപ്പെട്ട സമയമല്ല.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം, പുരുരുട്ടാതി 3/4):കാര്യതടസം, അലച്ചില്‍, സന്ധ്യയോടെ തടസങ്ങള്‍ മാറികിട്ടും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ഇഷ്ടഭക്ഷണ ലാഭം, സന്താനഗുണം, സാമ്പത്തികമായി നേട്ടം.

ജാതകവും ജീവിത വിജയവും

നിങ്ങള്‍ക്ക് ജാതകമില്ലെങ്കില്‍, സമ്പൂര്‍ണ ജാതകം ചുരുങ്ങിയ ചെലവില്‍ പിഡിഎഫ് ആയി നല്‍കുന്നു. ജീവിത സാഹചര്യം, ജോലി, വിദ്യാഭ്യാസം, വിവാഹം, കുടുംബ ജീവിതം, ഉയര്‍ച്ച, ഉന്നതി, പ്രതിബന്ധങ്ങള്‍, ധനലാഭം എന്നിവ 30 പേജുകളിലായി വിവരിച്ചു നല്‍കുന്നു. അനുയോജ്യ സമയം, പ്രശ്‌ന പരിഹാരം, രത്‌നനിര്‍ദേശം എന്നിവയും ഇതിലുള്‍പ്പെടും.
(ജ്യോതിഷാചാര്യ ഷാജി -9995373305)
pathramonline.com

SHARE