രഞ്ജി ട്രോഫിയില്‍ സെമി എന്ന കേരളത്തിന്റെ സ്വപ്‌നം പൊലിഞ്ഞു ; വിദര്‍ഭയ്ക്കെതിരെ 412 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി

സൂറത്ത്: രഞ്ജി ട്രോഫിയില്‍ സെമിഫൈനല്‍ പ്രതീക്ഷ പാടെ കൈവിട്ട കേരളത്തിന് വിദര്‍ഭയ്ക്കെതിരെ ക്വാര്‍ട്ടറില്‍ വമ്പന്‍ തോല്‍വി. 412 റണ്‍സിനാണ് കേരളത്തെ വിദര്‍ഭ തകര്‍ത്തുവിട്ടത്. വിദര്‍ഭ ഉയര്‍ത്തിയ 578 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ കേരളത്തിന് കഴിഞ്ഞില്ല.

അര്‍ധസെഞ്ചുറി നേടിയ സല്‍മാന്‍ നിസാറിന് മാത്രമേ കളിയില്‍ കേരളത്തിനു വേണ്ടി ശോഭിക്കാന്‍ കഴിഞ്ഞുള്ളു. ആറു ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. സഞ്ജു സാംസണ്‍ 18 റണ്‍സിലൊതുങ്ങിയപ്പോള്‍ ജലജ് സക്സേന പൂജ്യത്തിന് പുറത്തായി.

SHARE