രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐഎഎസുകാര്‍ ശുദ്ധ പൊട്ടന്‍മാന്‍; ഭൂമി കൈയേറ്റ റിപ്പോര്‍ട്ട് തയാറാക്കിയ ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി എം.എം.മണി

തൊടുപുഴ: ഐഎഎസ് ഉദ്യോഗസ്ഥരെ പരിഹസിച്ച് മന്ത്രി എം.എം.മണി. രാജമാണിക്യം അടക്കമുള്ള മറുനാട്ടിലെ ഐഎഎസുകാര്‍ ശുദ്ധ പൊട്ടന്‍മാരാണെന്ന് വൈദ്യുതി മണി പറഞ്ഞു.

ആകാശത്തുകൂടി പറന്നു നടന്നാണ് നിവേദിത പി.ഹരന്‍ റിപ്പോര്‍ട്ടു തയാറാക്കിയത്. രാജമാണിക്യം റിപ്പോര്‍ട്ട് മറ്റൊരു പതിപ്പാണ്. കേരളത്തേക്കുറിച്ചു മനസ്സിലാക്കാതെയാണ് ഇവരെല്ലാം റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കിയത്. ഇതിന്റെ പരിണിത ഫലമാണ് കര്‍ഷകര്‍ അനുഭവിക്കുന്നതെന്നും എം എം മണി പറഞ്ഞു. സി.പി.എം ഏലപ്പാറ ഏരിയ സമ്മേളനത്തോടനുബസിച്ചു നടത്തിയ പൊതുസമ്മേളനം വാഗമണ്ണില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വ അജണ്ടയെ എതിര്‍ക്കുന്നത് സി.പി.എം. മാത്രമാണ്. സി.പി.എമ്മിനെ മാത്രമാണ് ബി.ജെ.പി. ആക്രമിക്കുന്നതും. തല്ലുകൊണ്ടു മടുക്കുമ്പോള്‍ തിരിച്ചു തല്ലിയാല്‍ ഇടതുപക്ഷത്ത് നില്‍ക്കുന്നവരും കൂടെ നിന്നു കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

SHARE