സാമ്പത്തിക രംഗം മെച്ചപ്പെടുമോ..? ആരോഗ്യ ശ്രദ്ധ വേണം.. നിങ്ങളുടെ ഇന്ന് ഇങ്ങനെ.. ദിവസഫലം (10-12-2017) വായിക്കാം

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): ധനലഭാവും സുഖവും ശത്രുനാശവും ഉണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : സന്താനങ്ങളുടെ ആരോഗ്യക്കാര്യത്തില്‍ ശ്രദ്ധ വേണം, മാനസിക സമ്മര്‍ദം വര്‍ധിക്കും, ശത്രുക്കള്‍ ശക്തരാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): കാര്യങ്ങള്‍ക്ക് അകാരണ തടസം നേരിടും, ചെലവുകള്‍ അധികരിക്കും, ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ ബുദ്ധിമുട്ടും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം): ബന്ധുക്കളും സുഹൃത്തുക്കളുമായി അവധി സമയം ചെലവഴിക്കും, കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4):ശത്രുശല്യം വര്‍ധിക്കും, അസൂയാലുക്കളുടെ ഉപദ്രവം നേരിടേണ്ടി വരും, സാമ്പത്തികമായി പ്രശ്‌നങ്ങളുണ്ടാകും.

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): ഇഷ്ടഭക്ഷണ ലാഭം, സുഹൃത്തുക്കളുമായി ആശയം പങ്കുവയ്ക്കും, ദേവാലയ ദര്‍ശനം നടത്തും.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): കാര്യങ്ങള്‍ക്ക് അകാരണ തടസമുണ്ടാകും, സാമ്പത്തികമായി മേന്മയുണ്ടാകില്ല, അലച്ചിലിനു സാധ്യത.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ശത്രുക്കള്‍പോലും ശത്രുത മറന്ന് അടുത്ത് വരും, പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : എല്ലാപ്രകാരത്തിലും ഐശ്വര്യവര്‍ധനവുണ്ടാകും, സാമ്പത്തിക നേട്ടമുണ്ടാകും.വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകും, ആരോഗ്യപകരമായി ഗുണാനുഭവം ഉണ്ടാകില്ല. സാമ്പത്തിക രംഗത്തും പ്രശ്‌നങ്ങള്‍ വര്‍ധിക്കും, സന്ധ്യയോടെ തടസങ്ങള്‍ മാറിക്കിട്ടും.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): സന്തോഷകരമായ അനുഭവങ്ങളുണ്ടാകും, ആശ്രയിച്ചു വരുന്നവര്‍ക്ക് അഭയം കൊടുക്കും, സാമ്പത്തിക നേട്ടമുണ്ടാകും.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): ഇഷ്ടഭക്ഷണ പ്രാപ്തി, സാമ്പത്തിക നേട്ടമുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും, വിശേഷപ്പെട്ട ദേവാലയ ദര്‍ശനം നടത്തും.

ജാതകവും ജീവിത വിജയവും

നിങ്ങള്‍ക്ക് ജാതകമില്ലെങ്കില്‍, സമ്പൂര്‍ണ ജാതകം ചുരുങ്ങിയ ചെലവില്‍ പിഡിഎഫ് ആയി നല്‍കുന്നു. ജീവിത സാഹചര്യം, ജോലി, വിദ്യാഭ്യാസം, വിവാഹം, കുടുംബ ജീവിതം, ഉയര്‍ച്ച, ഉന്നതി, പ്രതിബന്ധങ്ങള്‍, ധനലാഭം എന്നിവ 30 പേജുകളിലായി വിവരിച്ചു നല്‍കുന്നു. അനുയോജ്യ സമയം, പ്രശ്‌ന പരിഹാരം, രത്‌നനിര്‍ദേശം എന്നിവയും ഇതിലുള്‍പ്പെടും.

(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE