അനുഷ്‌കയും കുടുംബവും എയര്‍പോര്‍ട്ടില്‍ എത്തിയതിനു പിന്നാലെ കോഹ്‌ലിയും എത്തി, വിവാഹം ഇറ്റലിയില്‍ വെച്ച് തന്നെയെന്ന് സൂചന

ന്യൂഡല്‍ഹി: ഡിസംബറില്‍ വിവാഹം നടക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മയും എയര്‍പോര്‍ട്ടില്‍. മുംബൈ എയര്‍പോര്‍ട്ടിലാണ് അനുഷ്‌കക്കും കുടുംബത്തിനുമൊപ്പം കോഹ്‌ലി എത്തിയത്. അനുഷ്‌കയെ യാത്ര അയക്കാന്‍ എത്തിയതായിരുന്നു താരം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുഷ്‌ക സ്വിറ്റ്‌സര്‍ലന്റിലേക്കാണ് യാത്ര തിരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് ശേഷം വിരാട് കോഹ്‌ലിയും ഡല്‍ഹിയില്‍ നിന്ന് സ്വിറ്റ്‌സര്‍ലന്റിലേക്ക് തിരിച്ചിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹം ഡിസംബര്‍ 12ന് ഇറ്റലിയില്‍ വെച്ച് തന്നെ നടക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറ്റലിയില്‍ വെച്ച് ഇരുവരുടെയും വിവാഹം നടക്കുമെന്ന് നേരത്തെ സാമൂഹ്യമാധ്യമങ്ങളിലും മറ്റും വ്യാപക പ്രചരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇരു താരങ്ങളില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട് ഇതേ വരെ ഔദ്യോഗികമായി ഒരു പ്രതികരണവും ഉണ്ടായിട്ടില്ല.

SHARE