സാനിയ മിര്‍സയുടെ ഇഷ്ട ക്രിക്കറ്റ് താരം ആരാണ്…? അത് ഷുഐബ് മാലിക്ക് തന്നെയാകുമെന്ന് ആരാധകര്‍.. സാനിയയുടെ മറുപടി ഇങ്ങനെ…

ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസിനെ ലോക നമ്പര്‍ വണ്‍ റാങ്കിലെത്തിച്ച ആദ്യത്തെ ഇന്ത്യക്കാരിയാണ് സാനിയ മിര്‍സ. ആ സാനിയ മിര്‍സയുടെ ഇഷ്ട ക്രിക്കറ്റ് താരം ആരെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. അത് ഷുഐബ് മാലിക്ക് തന്നെയാകും. എന്നാല്‍ ഷുഐബ് മാലിക്ക് കഴിഞ്ഞാല്‍ പിന്നെ ആരാകും? അതിനുള്ള ഉത്തരം ഇന്ത്യന്‍ ടെന്നീസ് താരം തുറന്നുപറഞ്ഞു.

ട്വിറ്ററില്‍ സാനആന്‍സേഴ്സ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് സാനിയ തന്റെ ഇഷ്ടതാരത്തെ കുറിച്ച് പറഞ്ഞത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ നിറ സാന്നിധ്യമായി വിരാടും ധോണിയും ഉണ്ടെങ്കിലും സാനിയയുടെ ആരാധന ക്രിക്കറ്റ് ദൈവത്തോടാണ്. ആരാണ് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമെന്ന ചോദ്യത്തിന് ‘ഷൊയ്ബ് മാലിക് ഒഴികെ ‘സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ’ ആണ് ഇഷ്ടമെന്ന് സാനിയ പറഞ്ഞു.

നേരത്തെ ചലച്ചിത്രതാരം അനുഷ്‌ക ഷെട്ടിയും തന്റെ ഇഷ്ടതാരം ആരെന്ന് പറഞ്ഞിരുന്നു. ഇന്ത്യയുടെ വന്‍മതില്‍ രാഹുല്‍ ദ്രാവിഡിനോടായിരുന്നു അനുഷ്‌കയ്ക്ക് ഇഷ്ടം.

SHARE