ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയംവരിക്കുമോ..? ഇന്ന് നിങ്ങള്‍ക്ക് എങ്ങിനെ..? ദിവസഫലം (08-12-2017) അറിയാം…

പത്രം ഓണ്‍ലൈന്‍ ജ്യോതിഷ ശാസ്ത്രം

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക1/4): സഞ്ചാരക്ലേശമുണ്ടാകും, അലച്ചിലും, ദൂരസഞ്ചാരവും ഉണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം വരിക്കാന്‍ കഠിനശ്രമം നടത്തണം.

ഇടവക്കൂറ് ( കാര്‍ത്തിക 3/4, രോഹിണി, മകയിരം1/2) : എല്ലാ കാര്യങ്ങളിലും തടസം അനുഭവപ്പെടാം, അലച്ചിലും ദൂരയാത്രയും ഉണ്ടാകും, സാമ്പത്തിക നഷ്ടം ഉണ്ടാകും.

മിഥുനക്കൂറ് ( മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4): കാര്യലാഭവും സുഖവും വസ്ത്രലാഭവും സാമ്പത്തിക നേട്ടവും അനുഭവിക്കും.

കര്‍ക്കിടക കൂറ് ( പുണര്‍തം 1/4, പൂയം, ആയില്യം):കാര്യങ്ങളില്‍ തടസമുണ്ടാകും, അധിക സമയം ജോലി ചെയ്യേണ്ടതായി വരും, ശത്രുശല്യം വര്‍ധിക്കും.

ചിങ്ങക്കൂറ് ( മകം, പൂരം, ഉത്രം1/4): സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ബന്ധുക്കളുടെ സഹായം ഉണ്ടാകും, അന്യരെ സഹായിക്കും

കന്നിക്കൂറ് ( ഉത്രം3/4, അത്തം, ചിത്തിര1/2): സാമ്പത്തികമായി ചെലവ് വര്‍ധിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍ നഷ്ടം, അലച്ചില്‍ എന്നിവയ്ക്കു സാധ്യത.

തുലാക്കൂറ് ( ചിത്തിര1/2, ചോതി, വിശാഖം3/4): സാമ്പത്തികമായി മെച്ചപ്പെട്ട ദിനം, കിട്ടാക്കടം തിരിച്ചു കിട്ടും, ബന്ധുക്കളുമായി സന്തോഷം പങ്കിടും.

വൃശ്ചികക്കൂറ് ( വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തിക രംഗം മെച്ചപ്പെടും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും സൗഹൃദം പുതുക്കുന്നതിനും യോഗം, കുടുംബാന്തരീക്ഷം സന്തോഷ പ്രദമാകും.

ധനുക്കൂറ് ( മൂലം, പൂരാടം, ഉത്രാടം 1/4) : ഉദരരോഗമുണ്ടാകും, തൊഴിലിടങ്ങളില്‍ സമ്മര്‍ദം വര്‍ധിക്കും, ഏറ്റെടുത്ത കാര്യങ്ങളില്‍ ഭംഗം വരും, സാമ്പത്തികമായി ശോഭനമല്ല.

മകരക്കൂറ് ( ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): വിചാരിച്ച കാര്യങ്ങളില്‍ ചെറിയ തടസങ്ങള്‍ അനുഭവപ്പെടും, തൊഴില്‍ രംഗത്തും തടസങ്ങളുണ്ടാകും, സാമ്പത്തികമായി അധികം മെച്ചപ്പെട്ട സമയമല്ല.

കുംഭക്കൂറ് ( അവിട്ടം 1/2, ചതയം,പുരുരുട്ടാതി 3/4): സാമ്പത്തികരംഗങ്ങളില്‍ മെച്ചമുണ്ടാകും, തൊഴില്‍മേഖലയില്‍ അഭിവൃദ്ധിയുണ്ടാകും, ആശയവിനിമയങ്ങളില്‍ അപാകതയുണ്ടാകാതെ ശ്രദ്ധിക്കണം, കലാകാരന്മാര്‍ക്ക് മികച്ച സമയം.

മീനക്കൂറ് ( പുരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി): മൃഷ്ടാന്നലാഭവും, ശയനസൗഖ്യവും, വസ്ത്രലാഭവും, ധനലാഭവും അനുഭവിക്കും.


(ജ്യോതിഷാചാര്യ ഷാജി -9995373305)

pathramonline.com

SHARE