മെസിയും നെയ്മറും ചിത്രത്തില്‍നിന്ന് ഔട്ട്, അഞ്ചാം തവണയും ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്

പാരിസ്: 2017ലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബാലന്‍ ഡി ഓര്‍ പുരസ്‌കാരം പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. അര്‍ജന്റീന താരം ലയണല്‍ മെസ്സിയെയും ബ്രസീല്‍ താരം നെയ്മറേയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കിയത്. ഇത് അഞ്ചാം തവണയാണ് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റൊണാള്‍ഡോക്ക് ലഭിക്കുന്നത്.

ഇതോടെ അഞ്ച് വീതം ബാലന്‍ ദി ഓര്‍ സ്വന്തമാക്കി മെസിയും ക്രിസ്റ്റിയാനോയും ഒപ്പത്തിനൊപ്പമെത്തി. 2008, 2013, 2014, 2016 എന്നീ വര്‍ഷങ്ങളിലായിരുന്നു മുന്‍വര്‍ഷത്തെ പുരസ്‌കാര നേട്ടങ്ങള്‍. 2009 മുതല്‍ ക്രിസ്റ്റ്യാനോ, മെസി എന്നീ പേരുകളില്‍ ഊന്നിയായിരുന്നു ബാലന്‍ ദി ഓര്‍ ചര്‍ച്ചകള്‍. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മെസി, ക്രിസ്റ്റ്യാനോ എന്നല്ലാതെ മറ്റൊരു പേര് ബാലന്‍ ദി ഓറില്‍ കുറിക്കപ്പെട്ടിട്ടില്ല.

കഴിഞ്ഞ സീസണിലെ അവസാന സമയങ്ങളില്‍ നടത്തിയ മികച്ച പ്രകടനം ക്രിസ്റ്റ്യാനോയ്ക്ക് ബാലന്‍ ദി ഓര്‍ നേടിക്കൊടുക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സ്പാനിഷ് ലീഗില്‍ 25ഉം ചാമ്പ്യന്‍സ് ലീഗില്‍ 12 ഗോളും ക്രിസ്റ്റ്യാനോ അടിച്ചു. മെസിക്ക് പുറമേ നെയ്മര്‍, ലുക, ബഫോണ്‍ എന്നിവരാണ് ടോപ് ഫൈവില്‍ എത്തിയത്.

ലോകത്തിലെ 173 സ്‌പോര്‍ട്‌സ് മാധ്യമപ്രവര്‍ത്തകര്‍ വോട്ട് ചെയ്താണ് ബാലന്‍ഡി ഓര്‍ പുരസ്‌കാര ജേതാവിനെ കണ്ടെത്തുന്നത്. ബാലന്‍ ഡി ഓറുമായി കഴിഞ്ഞ ആറ് വര്‍ഷമായി തുടരുന്ന സഹകരണം അവസാനിപ്പിച്ചിരുന്നു. വിരമിക്കുന്നതിനു മുന്പ് ഏഴു ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടണമെന്നാണ് ആഗ്രഹമെന്ന് റൊണാള്‍ഡോ അടുത്തിടെ പറഞ്ഞിരുന്നു.

SHARE