മുഖത്ത് ഭയം നിറച്ച് ആദി വീണ്ടും എത്തി: പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ രണ്ടാം പോസ്റ്റര്‍….

കോഴിക്കോട്: ആരാധകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടു. സംവിധായകന്‍ ജീത്തു ജോസഫ് ഫേസ്ബുക്ക് വഴിയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. അടുത്തവര്‍ഷം ജനുവരി ഇരുപത്തിയാറിന് റിലീസ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ട്. മോഹന്‍ ലാലിന്റെ എക്കാലത്തെയും ഹിറ്റായ നരസിംഹവും ഇതേ ഡേറ്റില്‍ തന്നെയായിരുന്നു റിലീസ് ചെയ്തത്.ആദിയില്‍ ഡ്യൂപ്പിനെ ഉപയോഗിക്കാതെയാണ് സംഘട്ടനരംഗങ്ങളില്‍ പ്രണവ് എത്തിയെതെന്നും എന്നാല്‍ ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന്‍ സിനിമയല്ലെന്നും ജീത്തു ജോസഫ് മുമ്പ് വ്യക്തമാക്കിയിരുന്നു. മറ്റേതിലേയും എന്ന പോലെ കുറച്ച് ആക്ഷന്‍ സീനുകള്‍ മാത്രമുള്ള ഒരു റിയലിസ്റിക് ചിത്രമാണ് ആദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ആദി ഒരു ഇമോഷണല്‍ ത്രില്ലറാണ്. ആദിക്ക് വേണ്ടി അക്രോബാറ്റിക് സ്വഭാവമുള്ള പാര്‍ക്കൗര്‍ എന്ന ശാരീരികാഭ്യാസത്തില്‍ ചിത്രീകരണത്തിന് മുന്‍പേ പ്രണവ് പരിശീലനം നേടിയത് വാര്‍ത്തയായിരുന്നു. മുമ്പ് ജിത്തു ജോസഫിന്റെ തന്നെ ലൈഫ് ഓഫ് ജോസൂട്ടി, പാപനാസം, എന്നീ ചിത്രങ്ങളില്‍ പ്രണവ് മോഹന്‍ലാല്‍ സംവിധാന സഹായിയായിരുന്നു.

SHARE