യമുനാതീരം മലിനമാക്കി നശിപ്പിച്ചത് ആർട്ട് ഓഫ് ലിവിങ് തന്നെ

ന്യൂഡൽഹി: യമുനാതീരം മലിനമാക്കി നശിപ്പിച്ചത് ആർട്ട് ഓഫ് ലിവിങ് തന്നെയെന്ന് ഹരിത ട്രൈബ്യുണൽ. ശ്രീ ശ്രീ രവിശങ്കറിന് നേരത്തെ ട്രൈബ്യുണൽ 5 കോടി രൂപ പിഴ ചുമത്തിയിരുന്നു. എന്നാൽ കൂടുതൽ പിഴ ചുമത്താൻ ട്രൈബ്യുണൽ തയ്യാറായില്ല.

ശ്രീ ശ്രീ രവിശങ്കര്‍ നടത്തുന്ന ആർട്ട് ഓഫ് ലിവിങ്ങിൽ നിന്ന് ഈടാക്കിയ പണം കൊണ്ട് യമുനയുടെ പുനരുദ്ധാരണം നടത്താൻ സ്വതന്ത്രകുമാർ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. പിഴയെക്കാൾ പണം ചെലവായത് അതും ആർട്ട് ഓഫ് ലിവിങ്ങിൽ നിന്ന് തന്നെ ഈടാക്കാനും ഉത്തരവുണ്ട്. രവിശങ്കർ അടച്ച പണം കൊണ്ട് പുനരുദ്ധാരണം പൂർത്തിയായില്ലെങ്കിൽ ആര് പണം നൽകുമെന്ന് ചോദിച്ച് നഗരസഭാ കോടതിയെ സമീപിച്ചിരുന്നു.

SHARE