ജിയോക്ക് വെല്ലുവിളി ഉയര്‍ത്തി എയര്‍ടെല്‍ : 2ജിബി ഡേറ്റ പ്രതിദിന ഓഫര്‍

റിലയന്‍സിന്റെ ജിയോയെ വെല്ലാന്‍ പുതിയ ഓഫറുമായി ഇന്ത്യയിലെ വലിയ ടെലകോം ഓപ്പറേറ്ററായ എയര്‍ടെല്‍ രംഗത്ത്. 349, 549 എന്നിങ്ങനെയാണ് പ്ലാനുകള്‍. ഇതുപ്രകരം 349ന് പ്രതിദിനം രണ്ട് ജിബിയാണ് എയര്‍ടെല്‍ നല്‍കുന്നത്. നേരത്തെ 1.5ജിബിയായിരുന്നു നല്‍കിയിരുന്നത്. പുറമെ അണ്‍ലിമിറ്റഡ് ലോക്കല്‍ കോള്‍, എസ്റ്റിഡി, റോമിങ് കോള്‍, 100 എസ്.എം.എസ് എന്നിവയും നല്‍കുന്നു. 28 ദിവസമാണ് ഇതിന്റെ വാലിഡിറ്റി. 549ന്റെ പ്ലാനില്‍ പ്രതിദിനം 3 ജിബി ഡാറ്റയാണ് നല്‍കുന്നത്. നേരത്തെ 2.5 ജിബിയായിരുന്നു നല്‍കിയിരുന്നത്. പുറമെയുള്ളവ 349ന്റെ ഓഫറിന് സമാനമാണ്.

28 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി. പുറമെ കാഷ് ബാക്ക് ഓഫറുകളും എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. എയര്‍ടെല്‍ ഇങ്ങനെയൊരു പ്ലാന്‍ അവതരിപ്പിക്കുന്ന മുറക്ക് മറ്റു കമ്പനികളും ഇതെ വഴിയില്‍ എത്തിയേക്കുമെന്നാണ് ടെലകോം രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വൊഡാഫോണും ഐഡിയയും നേരത്തെ പ്ലാന്‍ പുനരാവിഷ്‌കരിച്ചെങ്കിലും പുതിയ പ്ലാന്‍ അനുസരിച്ച് എയര്‍ടെല്‍ നല്‍കുന്ന അത്ര നല്‍കുന്നില്ല.

SHARE